ന്യൂസിലാൻഡ് വനിതകളെ തോൽപിച്ചു ഓസ്ട്രേലിയ വനിതകൾ.

ന്യൂസിലാൻഡ് വനിതകളെ തോൽപിച്ചു ഓസ്ട്രേലിയ വനിതകൾ.

ന്യൂസിലാൻഡ് വനിതകളെ തോൽപിച്ചു ഓസ്ട്രേലിയ വനിതകൾ.
Pic credit:espncricinfo

ന്യൂസിലാൻഡ് വനിതകളെ തോൽപിച്ചു ഓസ്ട്രേലിയ വനിതകൾ.

ന്യൂസിലാൻഡ് വനിതകളെ തോൽപിച്ചു ഓസ്ട്രേലിയ വനിതകൾ. മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 65 റൺസിനായിരുന്നു ഓസ്ട്രേലിയ വനിതകളുടെ വിജയം.മഴ നിയമം വഴിയാണ് ഓസ്ട്രേലിയ വനിതകൾ വിജയിച്ചത്. ആദ്യ ഏകദിന ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു.

ടോസ് നേടിയ ന്യൂസിലാൻഡ് നായിക സോഫി ഡിവൈൻ ബൗളിംഗ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് സ്വന്തമാക്കി.105 റൺസ് നേടിയ അന്നേബേൽ സതർലാൻഡാണ് ഇന്നിങ്സ് ടോപ് സ്കോറർ.വേറെ ഒരു ബാറ്ററും 50 കടന്നില്ല.ന്യൂസിലാൻഡ് വനിതകൾക്ക് വേണ്ടി മോളി പെൻഫോൾഡ് നാല് വിക്കറ്റ് സ്വന്തമാക്കി.ഇഡൻ കാർസൺ രണ്ടും റോസ്മേരി ഒരു വിക്കറ്റും നേടി.

292 റൺസ് പിന്തുടരാൻ ഇറങ്ങിയ ന്യൂസിലാൻഡ് വനിതകൾ 30.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്നാ നിലയിൽ നിൽക്കുന്ന സമയത്ത് മഴ എത്തി.മഴ നിയമ പ്രകാരം ഈ സമയത്ത് 188 റൺസ് ന്യൂസിലാൻഡ് മറികടക്കണമായിരുന്നു.മഴ പൂർണ്ണമായി ശക്തി പ്രാപിച്ചതോടെ ഓസ്ട്രേലിയ വനിതകൾ 65 റൺസിന് വിജയിച്ചതായി പ്രഖ്യാപിച്ചു.

38 റൺസ് നേടിയ അമേലിയ കേറാണ് ന്യൂസിലാൻഡ് വനിതകളുടെ ടോപ് സ്കോറർ.ഓസ്ട്രേലിയക്ക് വേണ്ടി കിം ഗാർത് രണ്ട് വിക്കറ്റ് നേടി.105 റൺസ് നേടിയ ഓസ്ട്രേലിയ വനിതാ താരം അന്നേബേൽ സതർലാൻഡാണ് കളിയിലെ താരം. മൂന്നാം ഏകദിനം ഡിസംബർ 23 ന്ന് ആരംഭിക്കും.