അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമുള്ള തന്റെ ആദ്യത്തെ മത്സരത്തിൽ ഗുപ്റ്റിലിന് നിരാശ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..

കഴിഞ്ഞ ദിവസമാണ് കിവീസ് സൂപ്പർ താരം മാർട്ടിൻ ഗുപ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. താരം ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. മികച്ച ഫോമിൽ തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്തതും. നിലവിൽ താരം ന്യൂസിലാൻഡ് ആഭ്യന്തര ട്വന്റി ട്വന്റി ടൂർണമെന്റായ സൂപ്പർ സ്മാഷിൽ കളിക്കുന്നുണ്ട്.
ഈ സീസണിൽ ഇത് വരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.ഈ സീസണിൽ ഇന്നത്തെ മത്സരം അടക്കം മൂന്നു മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. ആദ്യത്തെ രണ്ട് മത്സരത്തിൽ അദ്ദേഹത്തിന്റെ സ്കോർ യഥാക്രമം 31,60 എന്നാ നിലയിലായിരുന്നു. എന്നാൽ കാന്റർബറിക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ 21 പന്തിൽ 20 റൺസ് മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
നേരത്തെ ടോസ് നേടിയ കാന്റർബറി ബാറ്റിംഗ് തിരഞ്ഞെടുത്തു. 20 ഓവറിൽ ടീം 9 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്വന്തമാക്കി.31 പന്തിൽ 59 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഓപ്പണിങ് ബാറ്റർ ചാഡ് ബൗസാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഫെർൻസും മക്കൻസിയും ഓക്ക്ലാണ്ടിന് വേണ്ടി മൂന്നു വീതം വിക്കറ്റുകൾ സ്വന്തമാക്കി.
20 ഓവറിൽ ഓക്ക്ലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് സ്വന്തമാക്കി.ഫോള്ക്സും റായിയും കാന്റർബറിക്ക് വേണ്ടി മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.23 റൺസ് നേടിയ സ്കാലാണ്ടെര്സാണ് ഇന്നിങ്സ് ടോപ് സ്കോറർ.