മെസ്സി നിറഞ്ഞാടി, പി എസ് ജി ക്ക്‌ വിജയത്തോടെ തുടക്കം..

നെയ്മറിലൂടെ ഒൻപതാം മിനുറ്റിലാണ് പി എസ് ജി ഗോൾ വേട്ട തുടങ്ങിയത്

മെസ്സി നിറഞ്ഞാടി, പി എസ് ജി ക്ക്‌ വിജയത്തോടെ തുടക്കം..
(Pic Credit:Twitter)

കഴിഞ്ഞ സീസണിൽ ഏറ്റ വിമർശനങ്ങളക്ക് ഈ സീസണിൽ മെസ്സി മറുപടി കൊടുത്തു കൊണ്ട് തന്നെ തുടങ്ങി. ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ക്ലർമോന്റ് ഫുട്ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പി എസ് ജി തകർത്തു.ഒരു അസ്സിസ്റ്റും രണ്ട് ഗോളുമായി മെസ്സി കളംനിറഞ്ഞു.

നെയ്മറിലൂടെ ഒൻപതാം മിനുറ്റിലാണ് പി എസ് ജി ഗോൾ വേട്ട തുടങ്ങിയത്.ഹക്കിമി 26 ആം മിനിറ്റിലും മാർക്യുനിസും 38 മിനിറ്റിലും ഗോളുകൾ നേടി. മെസ്സിയുടെ രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.