സഹലും ഗില്ലും നാളെ ഇറങ്ങുമോ??, മറുപടിയുമായി ഇവാൻ വുകമനോവിച്...
സഹലും ഗില്ലും നാളെ ഇറങ്ങുമോ??, മറുപടിയുമായി ഇവാൻ വുകമനോവിച്...
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ മണിക്കൂറകളിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്നത് നാളെ ആ രണ്ട് താരങ്ങൾ കളത്തിൽ ഇറങ്ങുമോ എന്നറിയാൻ വേണ്ടിയാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രെസ്സ് കോൺഫ്രൻസിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് സഹലിനെയും ഗില്ലിനെയും പറ്റി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"തങ്ങൾ അവസാനവട്ട പരിശീലനവും പൂർത്തിയാക്കി. ഈ ഒരു നിമിഷം വരെയും ഞങ്ങളുടെ ടീമിലെ എല്ലാവരും നാളത്തെ മത്സരത്തിന് വേണ്ടി തയ്യാറായി കഴിഞ്ഞു".
ഈ ഒരു പ്രസ്താവനയിൽ നിന്ന് നാളെ സഹലും ഗില്ലും ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിൽ ഇറങ്ങുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group