അവസാന വിദേശ താരം ചില്ലറകാരനല്ല, സൂചന നൽകി ഇവാൻ ആശാൻ..
അവസാന വിദേശ താരം ചില്ലറകാരനല്ല, സൂചന നൽകി ഇവാൻ ആശാൻ..
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അവസാന വിദേശ താരം ആരാണെന്ന് അറിയാൻ വേണ്ടിയാണ്. ഇപ്പോൾ ആ താരത്തെ പറ്റി വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
അവസാനത്തെ വിദേശ താരം എന്തായാലും തങ്ങൾ സ്വന്തമാക്കും. ആ താരം ഞങ്ങളുടെ ടീമിന് വലിയ മുതൽകൂട്ടാകും.ബ്ലാസ്റ്റേഴ്സിന്റെ ടീമിന് ഒരു എക്സ്ട്രാ പവർ ആ താരം നൽകും.ഇത് ട്രാൻസ്ഫർ വിൻഡോയുടെ അവസാന നാളുകളാണ്. 1000 ത്തിൽ അധികം താരങ്ങളിൽ നിന്ന് തങ്ങൾക്ക് ആ താരത്തെ കണ്ടെത്തി സ്വന്തമാക്കേണ്ടതുണ്ട്.തങ്ങൾ ഈ സൈനിങ്ങിന്റെ അവസാന സ്റ്റേജുകളിലാണ്.
കഴിഞ്ഞ വർഷം അവസാന അൽവരോ വന്നത് പോലെ ഈ താരത്തെയും നിങ്ങൾക്ക് പ്രതീക്ഷിക്കാം.ഇതായിരുന്നു ഇവാൻ വുകമനോവിച്ചിന്റെ പ്രതികരണം.കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം സ്വന്തമാക്കാൻ തന്നെയാണ് ഇവാനും സംഘവും ഈ സീസണിനും ഇറങ്ങുന്നത്.
ഇത് വരെ മൂന്നു വിദേശ താരങ്ങളെയും രണ്ട് ഇന്ത്യൻ താരങ്ങളെയുമാണ് ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്.ബ്രയസ് മിറാണ്ട, സൗരവ് മണ്ഡൽ എന്നിവരാണ് ഇന്ത്യൻ താരങ്ങൾ. ജിയാണോ, വിക്ടർ മോങ്കിൽ, ഇവാൻ കലുഷനി എന്നിവരാണ് വിദേശ താരങ്ങൾ. കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
Our Whatsapp Group