പൂട്ടിയുടെ പകരക്കാരൻ ഉടനെത്തും
പൂട്ടിയുടെ പകരക്കാരൻ ഉടനെത്തും
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ മുന്നേറുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച പൂട്ടിയക്ക് ഈ സീസണിൽ ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ആദ്യ ഇലവനിലെ സ്ഥാനവും താരത്തിന് നഷ്ടപെട്ടിരുന്നു.താരം കഴിഞ്ഞ ദിവസം എ ടി കെ മോഹൻ ബഗാനിലേക്ക് ചേക്കേറിയിരുന്നു.
ഇപ്പോൾ പൂട്ടിയുടെ പകരക്കാരനെ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് പറയുന്നത്.നാളെ ജംഷദ്പൂരിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായിയാണ് പരിശീലകൻ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
"പൂട്ടിയുടെ പകരക്കാരനെ ഞങ്ങൾ കണ്ടെത്തി.മികച്ച താരങ്ങൾ ഞങ്ങളുടെ സ്ക്വാഡിലുണ്ട്.പുതിയ താരങ്ങളെ ഉടനെയെത്തും.ഒരു ക്ലബ് എന്നാ നിലയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഞങ്ങൾ മുൻകൂട്ടി കണ്ടിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ ഞങ്ങൾ ഇതിന് എല്ലാം തയ്യാറായിയിരിക്കുകയാണ്.ഔദ്യോഗികമായി പുതിയ താരം ആരാണെന്ന് നിലവിൽ സ്ഥിരീകരിക്കാൻ സാധിക്കില്ല."
ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. പൂട്ടിയക്ക് പകരം ബാംഗ്ലൂർ താരം ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്നാണ് അഭ്യൂഹങ്ങൾ.കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക
ToOur Whatsapp Group
Our Telegram
Our Facebook Page