ഓസ്ട്രേലിയ വനിതകളോട് തോറ്റു ഇന്ത്യൻ വനിതകൾ..

ഓസ്ട്രേലിയ വനിതയോട് പൊരുതി തോറ്റു ഇന്ത്യൻ വനിതകൾ..

ഓസ്ട്രേലിയ വനിതകളോട്  തോറ്റു ഇന്ത്യൻ വനിതകൾ..
Pic credit:X

ഓസ്ട്രേലിയ വനിതകളോട് തോൽവി രുചിച്ചു ഇന്ത്യൻ വനിതകൾ..

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം പൂർണമായി തെറ്റി.ഇന്ത്യ വെറും 100 റൺസിന് പുറത്തായി.5 വിക്കറ്റ് സ്വന്തമാക്കിയ മേഘൻ സ്കട്ടാണ് ഇന്ത്യയേ തകർത്തത്. 23 റൺസ് നേടിയ ജെമിമയാണ് ഇന്ത്യൻ ടോപ് സ്കോറർ.

101 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓസ്ട്രേലിയക്ക് ഒരു വേള കാര്യങ്ങൾ അത്ര എളുപ്പമായി എന്ന് തോന്നി. പക്ഷെ ഇന്ത്യൻ വനിതകൾ രേണുക താക്കൂറിലൂടെ തിരിച്ചടിച്ചു.എന്നാൽ ഓസ്ട്രേലിയേ തടയാൻ അത് മതിയാവുമായിരുന്നില്ല. ഒടുവിൽ ഇന്ത്യൻ വനിതകൾ 5 വിക്കറ്റുകൾക്ക് ഓസ്ട്രേലിയ വനിതകൾക്ക് മുന്നിൽ മത്സരം അടിയറവ് വെച്ചു.

ഈ മത്സരങ്ങൾ ഐ സി സി വിമൻസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ്.2025 ലേക്ക് നടക്കുന്ന വനിതാ ഏകദിന ലോകക്കപ്പിന്റെ യോഗ്യത മത്സരങ്ങൾ എന്നാ രീതിയിലാണ് ഈ ടൂർണമെന്റുകൾ നടത്തുന്നത്.10 ടീമുകൾ അടങ്ങിയ ടൂർണമെന്റാണ് ഇത്. എല്ലാ ടീമുകളും പരസ്പരം മൂന്നു മത്സരങ്ങൾ അടങ്ങിയ ഒരു ഏകദിന ടൂർണമെന്റ് കളിക്കും.

ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന 5 ടീമുകൾ നേരിട്ട് യോഗ്യത നേടും. ബാക്കിയുള്ള ടീമുകൾ യോഗ്യത റൗണ്ട് കളിച്ചാവും ലോകക്കപ്പിന് എത്തുക. നിലവിൽ ഓസ്ട്രേലിയെയും ഇംഗ്ലണ്ടും യോഗ്യത നേടി കഴിഞ്ഞു. ആതിഥേയർ എന്നാ നിലയിൽ ഇന്ത്യയും യോഗ്യത നേടിയിട്ടുണ്ട്.