ഹീറോ ഇന്ത്യൻ സൂപ്പർ കപ്പ് - കൂടുതൽ അറിയാം
ഹീറോ സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരളം അതിഥേയത്വം വഹിക്കുന്നത്.16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക.
ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിക്കുന്നതിനു മുന്നേ തന്നെ സൂപ്പർകപ്പിന്റെ ഫിക്സചർ പുറത്ത് വിട്ട് എ ഐ എഫ് എഫ്.കേരളം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ഏപ്രിൽ 3ന് ആരംഭിക്കും.കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിത്തിലും,മലപ്പുറം പയ്യനാട് സ്റ്റേഡിത്തിലുമാണ് മത്സരങ്ങൾ നടക്കുക.
ഹീറോ സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കേരളം അതിഥേയത്വം വഹിക്കുന്നത്.16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുക.ടൂർണമെന്റ് വിജയിക്ക് എ എഫ് സി കപ്പിൽ മത്സരിക്കാനുള്ള അവസരം കൂടി ലഭിക്കും.എഎഫ്സി കപ്പ് സൗത്ത് സോൺ ഗ്രൂപ്പിലേക്ക് ആർക്കാണ് പ്രവേശനം ലഭിക്കുകയെന്ന് നിർണ്ണയിക്കാൻ സൂപ്പർ കപ്പിലെ ചാമ്പ്യന്മാർ കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിക്കെതിരായ പ്ലേ ഓഫിൽ മത്സരിക്കേണ്ടി വരും.
ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളും ഐ-ലീഗിൽ നിന്ന് 10 ടീമുകളും പങ്കെടുക്കും. ഹീറോ ഐഎസ്എല്ലിലെ പതിനൊന്ന് ടീമുകൾക്കും ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനും വിജയികൾക്കും മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ഐ-ലീഗിൽ നിന്നുള്ള ഏഴ് ടീമുകൾക്ക് (രണ്ട് മുതൽ എട്ടാം റാങ്ക് വരെയുള്ളവർ) ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടക്കുന്നതിന് പ്ലേ ഓഫ് ക്വാളിഫൈയർ മത്സരങ്ങൾ ഉണ്ടായിരിക്കും. കൂടാതെ, ഒൻപതാം സ്ഥാനത്തും പത്താം സ്ഥാനത്തുമുള്ള ടീമുകൾ തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിക്കും പ്ലേ ഓഫ് ക്വാളിഫയർ കളിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
സൂപ്പർ കപ്പിനുള്ള ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ 16 ടീമുകളെ നാല് ഗ്രൂപ്പുകളായിട്ടാണ് തരം തിരിക്കുന്നത്. ഗ്രൂപ്പ് എയിൽ ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, പുതുതായി കിരീടമണിഞ്ഞ ഹീറോ ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സി, രണ്ടാം റാങ്കിലുള്ള ഐ-ലീഗ് ടീമും എലിമിനേറ്ററിൽ വിജയിച്ച ടീമും തമ്മിലുള്ള യോഗ്യതാ മത്സരത്തിലെ വിജയികളും ഉൾപ്പെടുന്നു.
ഗ്രൂപ്പ് ബിയിൽ ഹൈദരാബാദ് എഫ്സി, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാൾ എഫ്സി എന്നിവരും ഐ-ലീഗ് റാങ്കിംഗിൽ നാലും ഏഴും സ്ഥാനത്തുള്ള ടീമുകൾ തമ്മിലുള്ള പ്ലേഓഫിലെ വിജയികളും ഉൾപ്പെടുന്നു. എടികെ മോഹൻ ബഗാൻ, ജംഷഡ്പൂർ എഫ്സി, എഫ്സി ഗോവ, ഐ-ലീഗിൽ മൂന്നാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമുള്ള ടീമുകൾ തമ്മിലുള്ള പ്ലേ ഓഫ് വിജയികളും ഗ്രൂപ്പ് സിയിലാണ് ഉൾപ്പെടുന്നത്.
ഐഎസ്എൽ 2022-23 ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവരും അഞ്ചാം റാങ്കിലുള്ള ഐ-ലീഗ് ടീമും ആറാം റാങ്കുകാരും തമ്മിലുള്ള പ്ലേഓഫിലെ വിജയികളും അടങ്ങുന്നതാണ് ഗ്രൂപ്പ് ഡി.
കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page