കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യക്ക് വൻ തിരച്ചടി..
കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യക്ക് വൻ തിരച്ചടി..
കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങുന്ന ഇന്ത്യക്ക് വൻ തിരച്ചടി. ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര കോമൺ വെൽത്ത് ഗെയിംസിൽ നിന്ന് പരികേറ്റു പുറത്തായി.28 ന്നാണ് കോമൺ വെൽത്ത് ഗെയിംസ് ആരംഭിക്കുക.
ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്നു നീരജ്.താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം നടന്ന ലോക അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ താരത്തിന്റെ ഇനമായ ജാവേലിൻ ത്രോയിൽ താരം വെള്ളി സ്വന്തമാക്കിയിരുന്നു.
അഞ്ചു ബോബി ജോർജിന് ശേഷം ലോക അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ താരമായി അദ്ദേഹം മാറിയിരുന്നു. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് നീരജ് ചോപ്ര.നിലവിലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്ക് തിരച്ചടിയാകുമെന്ന് ഉറപ്പാണ്.
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here