ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായ സ്‌കോട്ടിഷ് അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ഗ്രെഗ് സ്റ്റുവാർട്ടിനെ സ്വന്തമാക്കി മുംബൈ സിറ്റി.2020-21ൽ മുംബൈ ഒരു ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്‌എൽ ട്രോഫിയും നേടിയിരുന്നു.എന്നാല്‍ ഈ സീസണില്‍ മുന്‍ ചാമ്പ്യന്മാർ ഈ സീസണിൽ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റ് വ്യത്യാസമുണ്ടായിരുന്നു.

വളരെ മികച്ച തുടക്കമായിരുന്നു മുംബൈയുടേത.എന്നാല്‍ പ്ലേ ഓഫ് കാണാതെ പുറത്തായത് മുന്‍ ചാമ്പ്യന്മാർക്ക് വന്‍ തിരിച്ചടിയായിരുന്നു.രണ്ട് വർഷത്തെ കരാറിൽ സ്റ്റുവാർട്ടിനെ ഐ എസ് ലെ തന്നെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കികൊണ്ട് അടുത്ത സീസണിനായുള്ള തയ്യാറെടുപ്പുകൾ അവർ നേരത്തെ ആരംഭിച്ചുകഴിഞ്ഞു.

ഈ സീസണിൽ ജംഷഡ്പൂരിന്റെ മുന്നേറ്റത്തിന്റെ എന്‍ജിന്‍ ആയിരുന്നു സ്റ്റുവാർട്ട്, ലീഗ് ഘട്ടത്തിൽ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചു. ആദ്യമായാണ് ജംഷഡ്പൂർ പ്ലേ ഓഫിൽ കടക്കുന്നത്.

ഈ സീസണിൽ ജംഷഡ്പൂർ നേടിയ 43 ഗോളുകളിൽ 20 എണ്ണത്തിലും (10 ഗോളുകളും 10 അസിസ്റ്റുകളും) സ്റ്റുവാർട്ട് നേരിട്ട് പങ്കാളിയായിരുന്നു.61 ഷോട്ടുകളും 73 ക്രോസുകളും അദ്ദേഹം സൃഷ്ടിച്ചു, സീസണിലുടനീളം ഒരു മത്സരത്തില്‍ ശരാശരി 40 പാസുകളും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു.