റയൽ മാഡ്രിഡിന്റ്റെ രണ്ടാമത്തെ ഉയർന്ന ഗോൾ വേട്ടക്കാരനായി  കരീം ബെൻസെമ.

റയൽ മാഡ്രിഡിന്റ്റെ രണ്ടാമത്തെ ഉയർന്ന ഗോൾ വേട്ടക്കാരനായി  കരീം ബെൻസെമ.

450 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിലുള്ളത്.പിന്നാലെയുള്ള റൌളിനോടൊപ്പം എത്തിയിരിക്കുകയാണ് ബെൻസെമ.

BILBAO, SPAIN - DECEMBER 22: Karim Benzema of Real Madrid CF celebrates after scoring his team's first goal during the LaLiga Santander match between Athletic Club and Real Madrid CF at San Mames Stadium on December 22, 2021 in Bilbao, Spain. (Photo by Ion Alcoba/Quality Sport Images/Getty Images)

യൽ മാഡ്രിഡിനെതിരെ റെക്കോർഡ് ബുക്കിലേക്ക് കരീം ബെന്‍സെമ  തൻറെ പേര് ചേർക്കുന്നത് തുടരുന്നു..വ്യാഴാഴ്ച 323 ആമത്തെ ഗോൾ നേടി റൗളി നോടൊപ്പം ക്രിസ്ത്യാനോ റൊണാൾഡോയുടെ പിന്നിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന  രണ്ടാമത്തെ താരമായിരിക്കുകയാണ് ബെൻസേമ.ബെൻസേമ ആദ്യപകുതിയിൽ റയൽ മാഡ്രിഡിനു വേണ്ടി ഗോൾ നേടിയെങ്കിലും,മാഡ്രിഡിന് യുവതുർക്കി വിനീഷ്യസ് ജൂനിയറിന്‍റെ  ഹാട്രിക്ക് മികവിൽ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ലേവാന്‍റയെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് റയൽ മാഡ്രിഡ് തകര്‍ക്കുകയായിരുന്നു.

മാഡ്രിഡിനെതിരെയുള്ള തോൽവി ലേവാന്‍റക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.ഈ തോൽവി അഞ്ചു വർഷങ്ങൾക്ക് ശേഷം ലേവാന്‍റെ ലാലിഗ ഫസ്റ്റ് ഡിവിഷനിൽ നിന്നും തരം താഴ്ത്തപ്പെടുവാൻ കാരണമായി.

19ആം  മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്‍റെ  ക്രോസ് ക്ലോസ് റെയിഞ്ച് ഹെഡ്ഡറിലൂടെ കരീം ബെൻസിമ റിയൽ മാഡ്രിഡിൻറെ ഗോൾ വേട്ടയ്ക്ക് തുടക്കംകുറിക്കുകയായിരുന്നു. ബെൻസിമ യെ കൂടാതെ വിനീഷ്യസ് ജൂനിയർ ഹാട്രിക്കും,മെന്‍റി ,റോഡിഗ്രോ എന്നിവര്‍ ഓരോ ഗോള്‍ വീതവും റയൽ മാഡ്രിഡ് അക്കൗണ്ടിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു.