പ്രതിസന്ധികൾക്ക് ഇടയിൽ ബാർസ അടുത്ത താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു.
പ്രതിസന്ധികൾക്ക് ഇടയിൽ ബാർസ അടുത്ത താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നു.
ഇന്നലെയാണ് എഫ് സി ബാർസലോണക്ക് തങ്ങൾ സ്വന്തമാക്കിയ താരങ്ങളെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല എന്നാ തരത്തിൽ വാർത്തകൾ പുറത്ത് വന്നത്.ലെവണ്ടോസ്കി, റാഫിന എന്നീ സൂപ്പർ താരങ്ങളെയാണ് ബാർസക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതെയിരുന്നത്.ബാർസക്ക് ഓഗസ്റ്റ് 11 ന്ന് മുന്നേ ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്.
ഈ പ്രശ്നങ്ങൾ ഒക്കെ നിലനിൽക്കേ തന്നെ എഫ് സി ബാർസലോണ തങ്ങളുടെ പുതിയ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
ചെൽസി താരം മാർക്കോ അലോൺസോയെ ബാർസ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. താരവും ബാർസയും തമ്മിൽ ചർച്ചകൾ തുടരുകയാണ്.ക്ലബ് താരവും തമ്മിൽ ടെർമസ് എല്ലാം അംഗീകരിച്ചതാണ്.
ഇനി വേണ്ടത് പരിശീലകൻ ടുഷെലിന്റെ ഗ്രീൻ ലൈറ്റ് മാത്രമാണ്. കൂടുതൽ കായിക വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.
Our Whatsapp Group