ബിജിഎംഐ നിരോധനം ഇന്ത്യ ഗവണ്മെന്റ് നീക്കം ചെയ്യുമോ?

ബിജിഎംഐ നിരോധനം പിൻവലിക്കുമോ? ഇന്ത്യൻ ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ബാറ്റിൽസ് ഗ്രൗണ്ട് മൊബൈൽ ഇന്ത്യയ്‌ക്ക് കഴിഞ്ഞ ആഴ്ച്ചാ ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ബിജിഎംഐ നിരോധനം ഇന്ത്യ ഗവണ്മെന്റ് നീക്കം ചെയ്യുമോ?
(Picture Credit - Krafton)

ബിജിഎംഐ നിരോധനം പിൻവലിക്കുമോ? ഇന്ത്യൻ ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ബാറ്റിൽസ് ഗ്രൗണ്ട് മൊബൈൽ ഇന്ത്യയ്‌ക്ക് കഴിഞ്ഞ ആഴ്ച്ചാ ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ,ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോൾ, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഗെയിം തിരിച്ചുവരുമോ എന്ന കാര്യത്തിൽ ബിജിഎംഐ കമ്മ്യൂണിറ്റി മുഴുവൻ ആശങ്കയിലാണ്.

സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് 2022 ജൂലൈ 28-ന് ഇന്ത്യയിൽ BGMI നിരോധിച്ചിരിന്നു.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും BGMI നീക്കം ചെയ്തത് രാജ്യത്തുടനീളമുള്ള ആരാധകരെ നിരാശയിലേക്ക് നയിച്ചു,  അടുത്തിടെ ഈ ഗെയിം വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നായി 100   ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളെ പൂർത്തിയാക്കിയിരുന്നു. കൂടാതെ, ഒന്നിലധികം ലാൻ ഇവന്റുകൾ(ഇ-സ്‌പോർട്സ് ടൂർണമെന്റുകൾ) നടക്കുന്നതിനാൽ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ഇ-സ്‌പോർട്‌സ് രംഗം അടുത്തിടെ വളരെ വലിയ ഉയരത്തിലെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് BGMI മാസ്റ്റേഴ്‌സ് സീരീസ് നടന്നത്, ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ ആദ്യമായി ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഇ-സ്‌പോർട്‌സ് ഇവന്റായിരുന്നു ഇത്. ഗെയിമിന്റെ പെട്ടെന്നുള്ള നിരോധനം എല്ലാ BGMI ഇ-സ്‌പോർട്‌സ് കളിക്കാരേയും ഓർഗനൈസേഷനെയും ഇവന്റ് ഓർഗനൈസർമാരെയും ബാധിച്ചിട്ടുണ്ട്.

ബിജിഎംഐ നിരോധനം നീക്കി തിരിച്ചുവരുവാൻ സാധ്യതയുണ്ടോ?

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബിജിഎംഐ തിരിച്ചുവരുമോയെന്നുള്ളതിന് ഇതുവരെ സ്ഥിതീകരണം ലഭിച്ചിട്ടില്ല. ഫ്രീ ഫയർ, പബ്ജി മൊബൈൽ തുടങ്ങിയ മറ്റ് പേരുകളിലുള്ള ഗയിമുകൾക്ക് നിരോധനം ഏർപ്പെടുത്താൻ മുമ്പ് ഉപയോഗിച്ചിരുന്ന ഇന്ത്യൻ ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം തന്നെയാണ് ഇന്ത്യൻ സർക്കാർ ബിജിഎംഐ യും നിരോധിച്ചിട്ടുള്ളത്. ബിജിഎംഐക്ക്  മടങ്ങിവരാനുള്ള പാത പ്രാപ്തമാക്കുന്നതിന് ഡെവലപ്പർമാർ ഇന്ത്യൻ ഗവൺമെന്റിന്റെ എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. 2020 ലെ പബ്ജി നിരോധനത്തിന് ശേഷം, ക്രാഫ്റ്റൺ ബിജിഎംഐ ആയി നിരോധിച്ച അതേ ഗെയിം തന്നെ പുനർനാമകരണം ചെയ്തു വീണ്ടും അവതരിപ്പിക്കുകയായിരുന്നു. സെർവറുകൾക്ക് ഇപ്പോഴും ചൈനയിൽ നേരിട്ടോ അല്ലാതെയോ ചില ലിങ്കുകൾ ഉണ്ടായിരിക്കാമെന്നും അതുവഴി പേരു മാറ്റി വീണ്ടും ഗെയിം ഇറക്കുവാൻ ഡെവലപ്പർമാർ തുനിഞ്ഞാൽ വീണ്ടും  നിരോധനത്തിലേക്ക് നയിക്കുവാൻ കാരണമാകും. അതിനാൽ തന്നെ , മുമ്പ് നിരോധിച്ച പബ്ജി യുടെ  റീബ്രാൻഡഡ് പകർപ്പ് മാത്രമല്ല, ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ഗെയിംൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ജനപ്രിയ ഗെയ്മിന്റെ പഴയ പേരിലും പൂർണ്ണമായും  തലക്കെട്ടോടു കൂടിയും ഗെയിം തിരികെ കൊണ്ടുവരുവാൻ ക്രാഫ്റ്റണ് സാധിക്കുകയൊള്ളു എന്ന് ആരാധകർക്ക് പ്രതീക്ഷിക്കാനാകൂ.

കൂടുതൽ ഇ-സ്‌പോർട്സ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here