ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ താരത്തെ സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ താരത്തെ സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും പുതിയ താരത്തെ സ്വന്തമാക്കി. കഴിഞ്ഞ ദിവസം സില്ലിസിന്റെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിലെ മുംബൈയിൽ കളിച്ച മുൻ എ ടി കെ താരം എത്തുമെന്ന് ഉറപ്പായിരുന്നു. ഈ ഒരു കാര്യം വെച്ച് ഞങ്ങൾ ഏറ്റവും അധികം സാധ്യത നൽകിയ താരം തന്നെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത് എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.ഞങ്ങൾ അന്ന് പുറത്തറിക്കിയാ ലേഖനം താഴെ കൊടുക്കുന്നു
ഒരു വർഷത്തെ ലോൺ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.നിലവിൽ 24 വയസ്സാണ് താരത്തിന്റെ പ്രായം. റൈറ്റ് മിഡ് ഫീൽഡാണ് പ്രധാന പൊസിഷൻ. ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി, എ ടി കെ മോഹൻ ബഗാൻ, ബാംഗ്ലൂർ എഫ് സി എന്നീ ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.നിലവിൽ ബാംഗ്ലൂർ എഫ് സി യിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 18 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഒരു ഗോളും സ്വന്തമാക്കിട്ടുണ്ട്.താരം ബ്ലാസ്റ്റേഴ്സിന്റെ ദുബായ് പ്രീ സീസൺ ടൂറിന് ഒപ്പം ഉടനെ തന്നെ ചേരും.കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
ToOur Whatsapp Group
Our Telegram
Our Facebook Page