സിമ്പാവേ അഫ്ഗാൻ പോരാട്ടം ആവേശകരമായിരിക്കുന്നു,..

സിമ്പാവേ അഫ്ഗാൻ പോരാട്ടം ആവേശകരമായിരിക്കുന്നു,..

സിമ്പാവേ അഫ്ഗാൻ പോരാട്ടം ആവേശകരമായിരിക്കുന്നു,..
Pic credit:X

സിമ്പാവേ അഫ്ഗാൻ പോരാട്ടം ആവേശകരമായിരിക്കുന്നു,..

രണ്ടാം ദിവസം കളി ആരംഭിച്ചപ്പോൾ സിമ്പാവേ വിക്കറ്റ് ഒന്നും പോവാതെ 6 റൺസ് എന്നാ നിലയിയിലായിരുന്നു .1 റൺസുമായി ബെൻ കറനും 4 റൺസുമായി ഗംബിയുമായിരുന്നു ക്രീസിൽ.രണ്ടാം ദിനം 243 റൺസിന് സിമ്പാവേ ഓൾ ഔട്ടായി.

സീനിയർ താരങ്ങൾ തന്നെയാണ് സിമ്പാവേക്ക് വേണ്ടി മികച്ച നിന്നത്.75 റൺസ് നേടിയ നായകൻ ഏർവിനാണ് ടോപ് സ്കോറർ.റാസ 61 റൺസ് നേടി മികച്ച പിന്തുണ നൽകി.49 റൺസുമായി സീൻ വില്യംസ് മികച്ചു നിന്നു. വേറെ ഒരു ബാറ്ററും മികവ് കാട്ടിയില്ല.86 റൺസിന്റെ 

ലീഡ് സിമ്പാവേ സ്വന്തമാക്കി.

അഫ്ഗാൻ വേണ്ടി റാഷിദ്‌ ഖാൻ നാല് വിക്കറ്റ് നേടി.യാമിൻ അഹ്‌മദ്‌സൈ മൂന്നു വിക്കറ്റ് സ്വന്തമാക്കി റാഷിദിന് മികച്ച പിന്തുണ നൽകി.ഫരീദ് അഹ്‌മദ്‌ ശേഷിച്ച രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ, 3 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്നാ നിലയിലാണ്.നിലവിൽ 40 റൺസ് പുറകിലാണ് അഫ്ഗാൻ.18 റൺസുമായി റഹ്മത്ത് ഷായും റൺസ് ഒന്നും എടുക്കാതെ സിയയുർ റഹ്മനുമാണ് ക്രീസിൽ.