വനിതാ ടീമിനെ പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്‌സ്

വനിതാ ടീമിനെ പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്‌സ്

വനിതാ ടീമിനെ പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് ഓരോ മലയാളികളുടെയും വികാരമായി മാറിയ ടീം. പക്ഷെ ബ്ലാസ്റ്റേഴ്‌സിന് ഒരു വനിതാ ടീമില്ല എന്നാ സങ്കടം  ആരാധകർക്ക് ഇടയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ആ സങ്കടം ബ്ലാസ്റ്റേഴ്‌സ് മാറ്റിയിരിക്കുകയാണ്.

">

കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ വനിതാ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് വുമൺ എന്നാ പേരിൽ ഒരു സമൂഹ മാധ്യമ അക്കൗണ്ടും തുറന്നിട്ടിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ തന്നെ ഒരു വനിതാ ടീം പ്രഖ്യാപിക്കുമെന്ന്  നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നിലവിൽ കേരളത്തിൽ ഗോകുലം കേരളക്ക് മാത്രമേ വനിതാ ടീം ഉണ്ടായിരുന്നുള്ളു.വനിതാ ലീഗുകളിൽ മികച്ച പ്രകടനമാണ് ഈ ടീം കാഴ്ച വെക്കുന്നത്.ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീം കൂടി വരുന്നത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന ഒന്നാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയ അതെ പിന്തുണ വനിതാ ടീമിനും ആരാധകർ നൽകുമെന്നത് ഉറപ്പാണ്. ബ്ലാസ്റ്റേഴ്‌സ് അക്കാഡമികളും ഗ്രാസ് റൂട്ട് പരിപാടികളും കേരള ഫുട്ബോളിന്റെ വളർച്ചക്ക് ഊർജം നൽകുന്നതാണ്. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീമിന്റെ മത്സരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

Our whatsapp link:

https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH

Our telegram link:

https://t.me/xtreme_desportes

Our Facebook page:

https://www.facebook.com/XtremeDesportes