സെഞ്ച്വറിയുമായി ബാവുമ, 176 റൺസുമായി പുറത്താവാതെ റിക്കിൽടൺ, പാകിസ്ഥാനെതിരെ ദക്ഷിണ ആഫ്രിക്ക ശക്തമായ നിലയിൽ.

ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ ടെമ്പ ബാവുമാ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇതിനോടകം തന്നെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻസ്ഷിപ് ഫൈനൽ ദക്ഷിണ ആഫ്രിക്ക ഉറപ്പിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ ഈ മത്സരം ഫലം വേൾഡ് ടെസ്റ്റ് ചാമ്പ്യൻസ്ഷിപ് ഫൈനലിലേക്കുള്ള പോരാട്ടത്തിൽ അപ്രസക്തമാണ്.ദക്ഷിണ ആഫ്രിക്ക ക്യാപ്റ്റന്റെ തീരുമാനം പോലെ തന്നെ ബാറ്റർമാർ ബാറ്റ് വീശി.
റിക്കിൽടൺ മികച്ച പിന്തുണ നൽകി ടെമ്പ ബാവുമാ തന്റെ ഈ വർഷത്തെ ആദ്യത്തെ സെഞ്ച്വറി സ്വന്തമാക്കി.179 പന്തിൽ 106 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.കേപ്പ്ടൌണിൽ അദ്ദേഹത്തിനെ എഴുനേറ്റ് നിന്ന് കൈയടിച്ചാണ് ഔട്ടായ ശേഷം കാണികളെ തിരകെ ഡഗ് ഔട്ടിലേക്ക് അയച്ചത്.
ഒടുവിൽ ഒന്നാം ദിവസം കളി നിർത്തുമ്പോൾ സൗത്ത് ആഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എന്നാ നിലയിലാണ്. 176 റൺസുമായി റിക്കിൽടനും 4 റൺസ്സുമായി ബെഡിന്ഗാമും ക്രീസിലുണ്ട്.