ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം സ്പെയിനിൽ നിന്ന് എന്ന് റിപ്പോർട്ടുകൾ...

ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം സ്പെയിനിൽ നിന്ന് എന്ന് റിപ്പോർട്ടുകൾ...

ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം സ്പെയിനിൽ നിന്ന് എന്ന് റിപ്പോർട്ടുകൾ...
(Pic credit:Khelnow)

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അവസാനത്തെ വിദേശ താരത്തിന്റെ സൈനിങ്ങിന് വേണ്ടിയാണ്.പലരും പല താരങ്ങളുടെ പേരുകൾ ചൊല്ലി ഈ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് അഭ്യൂഹങ്ങൾ പരത്തുന്നുണ്ട്‌. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരത്തെ പറ്റിയുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് വിദേശ താരത്തെ സ്വന്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യൂറോപ്പിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളിൽ നിന്ന് പോലും ബ്ലാസ്റ്റേഴ്‌സ് താരത്തെ നോട്ടമിടും എന്നാ തരത്തിൽ മാർക്കസ് റിപ്പോർട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ കൂടുതൽ അപ്ഡേറ്റുകൾ കൂടി മാർക്കസ് പുറത്ത് വിട്ടിട്ടിട്ടുണ്ട്.

നിലവിൽ മൂന്നു സ്പാനിഷ് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്. ഈ ഡീൽ നടക്കുമെന്ന് ഉറപ്പില്ല.ഇതിൽ രണ്ട് താരങ്ങൾ വളരെ മികച്ച താരങ്ങളാണ്.മൂന്നാമത്തെ താരത്തെ പറ്റി തനിക്ക് അറിവില്ലെന്നും മാർക്കസ് കൂട്ടിച്ചേർത്തു.

ഈ മാസം അവസാനത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കും.കഴിഞ്ഞ വർഷങ്ങളിൽ അൽവരോയെ സ്വന്തമാക്കിയത് പോലെ അവസാന ദിവസങ്ങളിലായിരിക്കും അൽവരോയുടെ പകരക്കാരനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here