Remember the Name Carlos Brathwaite, ട്വന്റി ട്വന്റി ലോകക്കപ്പിന് ഇനി ഒൻപത് നാൾ..

Remember the Name Carlos Brathwaite, ട്വന്റി ട്വന്റി ലോകക്കപ്പിന് ഇനി ഒൻപത് നാൾ..

Remember the Name Carlos Brathwaite, ട്വന്റി ട്വന്റി ലോകക്കപ്പിന് ഇനി ഒൻപത് നാൾ..
(Pic credit:crictracker)

"Join our whatsapp group

ചില നിമിഷങ്ങളുണ്ട് ക്രിക്കറ്റിൽ,ഒരു താരത്തിന്റെ കരിയറിനെക്കാൾ വിലയേറിയ നിമിഷങ്ങൾ. ആ ഒരൊറ്റ നിമിഷത്തിന്റെ പേരിൽ ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയത്തിൽ അവർ കേറികൂടുകയും ചെയ്യും. അത്തരത്തിൽ ട്വന്റി ട്വന്റി ലോകക്കപ്പിൽ സംഭവിച്ച ഒരു മുഹൂർത്തത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്.

രണ്ടാം ലോകകപ്പ് നേടിയാണ് വിൻഡിസും ഇംഗ്ലണ്ടും അന്ന് ആ ഫൈനലിന് ഇറങ്ങിയത്. അവസാന ഓവറിൽ വിൻഡിസിന് ജയിക്കാൻ വേണ്ടത് 19 റൺസ്. ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിന് പ്രതിരോധിക്കാൻ കിട്ടിയിരിക്കുന്നത് അത് വരെയുള്ള ലോകക്കപ്പുകളുടെ ഫൈനലിൽ അവസാന ഓവറിൽ പ്രതിരോധിക്കാൻ ലഭിച്ച ഏറ്റവും ഉയർന്ന സ്കോർ.

തന്ത്ര ശാലിയായ ക്യാപ്റ്റൻ മോർഗൻ സ്റ്റോക്സിനെ പന്ത് ഏല്പിച്ചു. പക്ഷെ പിന്നീട് 2007 ലെ ഡർബനിലെ ആ തണുപ്പുള്ള രാത്രിയിൽ സാക്ഷാൽ യുവരാജ് സിങ്ങിനെ ഓർമിപ്പിക്കുന്ന വിധത്തിൽ അയാൾ നാല് കൂറ്റൻ സിക്സറുകൾ ഗാലറിയിലേക്കെത്തിച്ചപ്പോൾ അവിടെ പിറന്നത് ചരിത്രമായിരുന്നു.

"Ya, Remember the name Carlos Brathwaite"..

ഈ ഒരൊറ്റ നിമിഷത്തിന്റെ പേരിൽ അയാളെ ക്രിക്കറ്റ്‌ പ്രേമികൾ ഒരു കാലത്തെ മറക്കില്ല. കാലകാലങ്ങളോളം 

ക്രിക്കറ്റ്‌ പ്രേമമികളുടെ നാവിനാൽ ഈ ഇന്നിങ്സിന്റെ മഹത്വയേറി കൊണ്ടിരിക്കും..