മഹാരാജാസിൽ ഗോൾ മഴ പെയ്യിച്ചു ബ്ലാസ്റ്റേഴ്‌സിന്റെ പെൺ പുലികൾ....

മഹാരാജാസിൽ ഗോൾ മഴ പെയ്യിച്ചു ബ്ലാസ്റ്റേഴ്‌സിന്റെ പെൺ പുലികൾ....

മഹാരാജാസിൽ ഗോൾ മഴ പെയ്യിച്ചു ബ്ലാസ്റ്റേഴ്‌സിന്റെ പെൺ പുലികൾ....
(PIC credit :Twitter)

മഹാരാജാസിൽ ഗോൾ മഴ പെയ്യിച്ചു ബ്ലാസ്റ്റേഴ്‌സിന്റെ പെൺ പുലികൾ.തങ്ങൾ വെറുതെ വന്നത് അല്ലെന്ന്  അടിവരെയിട്ട ആദ്യ പകുതിക്ക് ശേഷം ഗോൾ കൊണ്ട് ആറാടിയ രണ്ടാം പകുതിക്ക്‌ ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് എമിരേറ്റ്സിനെ എതിരില്ലാത്ത പത്തു ഗോളുകൾക്ക് തോൽപിച്ചു.

ആദ്യ നിമിഷത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ ഗോൾ സ്വന്തമാക്കി മുസ്കാൻ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.19 മിനുട്ടിൽ സുനിതയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് വർദ്ധിപ്പിച്ചു.34 ആം മിനുറ്റിൽ അപൂർണ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി.40 ആം മിനുറ്റിലും 42 ആം മിനുറ്റിലും രണ്ട് തവണ കൂടി ഗോൾ വല കുലുക്കി ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ആദ്യത്തെ ഹാട്ട്രിക്ക് സ്വന്തമാക്കി.

ആദ്യ പകുതിയിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയും ആരംഭിച്ചത്.രണ്ടാം പകുതിയിലെ ആദ്യ ഗോൾ സ്വന്തമാക്കിയത് കളം നിറഞ്ഞു കളിച്ച മാളവികയായിരുന്നു.56 ആം മിനുറ്റിൽ ലഭിച്ച ഫ്രീ കിക്ക് എമിരേറ്റ്സിന്റെ പോസ്റ്റിലേക്ക് അടിച്ചു കേറ്റി ബ്ലാസ്റ്റേഴ്‌സ് ഏഴാം ഗോൾ സ്വന്തമാക്കി. തൊട്ട് അടുത്ത നിമിഷം തന്നെ എട്ടാം ഗോൾ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് ഗോൾ വേട്ട തുടർന്നു.63 ആം മിനിറ്റിൽ ഒൻപതാം ഗോൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് 78 ആം മിനുറ്റിൽ അശ്വതിയിലൂടെ ഗോൾ നില രണ്ടക്കമെത്തിച്ചു.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here