ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ മാലയിൽ എതിരാളികൾ നിസ്സഹായർ..
ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ മാലയിൽ എതിരാളികൾ നിസ്സഹായർ..
രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം. ഈ തവണ എസ് ബി എഫ് എ പൂവറാണ് നിസ്സഹായമായി ബ്ലാസ്റ്റേഴ്‌സിനോട് കീഴടങ്ങിയത്. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം എതിരില്ലാത്ത പത്തു ഗോളുകൾക്ക്.
കഴിഞ്ഞ മത്സരത്തിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങി ബ്ലാസ്റ്റേഴ്‌സ്. എട്ടാം മിനുറ്റിൽ കിരൺ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഗാഥ ലീഡ് വർദ്ധിപ്പിച്ചു.17 ആം മിനുട്ടിൽ സിവിഷ മൂന്നാം ഗോൾ നേടി.22 ആം മിനുട്ടിൽ അശ്വതി ബ്ലാസ്റ്റേഴ്‌സിന്റെ നാലാമത്തെ ഗോൾ കുറിച്ചു.
പിന്നീട് കുറച്ചു സമയം ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര താരങ്ങൾ വിശ്രമത്തിലായിരുന്നു.36 ആം മിനുട്ടിൽ കൃഷ്ണപ്രിയ ഗോൾ വല കുലുക്കിയതോടെ വിശ്രമത്തിലായിരുന്ന മുന്നേറ്റ നിര താരങ്ങൾ തങ്ങളുടെ വിശ്രമം അവസാനിപ്പിച്ചു അടുത്ത ഗോൾ മഴ പെയ്യിക്കാൻ തുടങ്ങി.40 ആം മിനുറ്റിൽ സിവിഷ തന്റെ രണ്ടാമത്തെ ഗോളും ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ ഗോൾ നേടി ഇത് അടിവരയിട്ട് തെളിയിച്ചു.3 മിനിറ്റുകൾക്ക് ശേഷം ഗാഥ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോൾ സ്വന്തമാക്കി.
രണ്ടാമത്തെ പകുതിയിൽ 52 ആം മിനുറ്റിൽ നിദിയ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം ഗോൾ സ്വന്തമാക്കി.64 ആം മിനുറ്റിൽ അതിമനോഹരമായ ലോങ് റേഞ്ചറിലൂടെ ഒരിക്കൽ കൂടി നിദിയ സ്കോർ ചെയ്തു.ഒടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ പത്താം ഗോളും സ്വന്തമാക്കി തന്റെ ഹാട്ട്രിക്ക് സ്വന്തമാക്കി സിവിഷ മത്സരം പൂർത്തിയാക്കി.
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page