ഇന്ത്യയെ വിലക്കി ഫിഫ, വിലക്ക് ഐ എസ് എല്ലിനെ ബാധിക്കുമോ??

ഇന്ത്യയെ വിലക്കി ഫിഫ, വിലക്ക് ഐ എസ് എല്ലിനെ ബാധിക്കുമോ??

ഇന്ത്യയെ വിലക്കി ഫിഫ, വിലക്ക് ഐ എസ് എല്ലിനെ ബാധിക്കുമോ??
(PIC credit :iftwc )

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ തേടി സങ്കട വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫിഫ വിലക്കി.എഐഐഎഫിന്റെ ഭരണ നടപടികളിൽ മൂന്നാം പാർട്ടി ഇടപെട്ടതിനാലാണ് ഈ വിലക്ക്.

സുപ്രീം കോടതി നിയമിച്ച coa യുടെ ഇടപെടലാണ് ഫിഫയെ ചൊടിപ്പിച്ചത്. എഐഐഎഫിന് സമ്പൂർണ നിയന്ത്രണത്തിൽ വരുന്ന വരെ ഇന്ത്യക്ക് വിലക്ക് തുടരും. ഈ വിലക്ക് കാരണം ഇന്ത്യക്ക് നഷ്ടപെടുന്നത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഇനി വിലക്ക് മാറ്റുന്നത് വരെ ഇന്ത്യക്ക് ഒരു അന്താരാഷ്ട്ര മത്സരത്തിലും പങ്ക് എടുക്കാനാകില്ല. മാത്രമല്ല ഈ വർഷം നടക്കാനിരിന്ന അണ്ടർ -17 വനിതാ ലോകകപ്പും ഇനി ഇന്ത്യയിൽ നടക്കില്ല.ഇന്ത്യൻ സൂപ്പർ ലീഗും മറ്റു ആഭ്യന്തര  ടൂർണമെന്റുകളും നിശ്ചയിച്ച പോലെ തന്നെ നടക്കും.

എന്നാൽ ഇന്ത്യൻ ക്ലബ്ബുകൾക്ക്  എ എഫ് സി ചാമ്പ്യൻസ് ലീഗിലും എ എഫ് കപ്പിലും പന്ത് തട്ടനാകില്ല.എന്തായാലും ഈ വാർത്ത ഇന്ത്യൻ ഫുട്ബോൾ രംഗത്തിന് അത്ര സുഖകരമല്ല. കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here