2011 ആവർത്തിക്കുമോ!, ചരിത്രം പറയുന്നതും അത് തന്നെ..
2011 ആവർത്തിക്കുമോ!, ചരിത്രം പറയുന്നതും അത് തന്നെ..
2011 ആവർത്തിക്കുമോ!, ചരിത്രം പറയുന്നതും അത് തന്നെ..
2011 ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയിരുന്നു. അന്ന് പല സ്പോർട്സിലും നടന്ന കാര്യങ്ങൾ ഈ തവണയും നടന്നിട്ടുണ്ട്. എന്തൊക്കെയാണ് സംഭവം എന്ന് പരിശോധിക്കാം.
അന്ന് ചെന്നൈ സൂപ്പർ കിങ്‌സായിരുന്നു ഐ പി എൽ ജേതാക്കൾ. ഇന്നും ചെന്നൈ തന്നെ നിലവിലെ ജേതാക്കൾ.
11 ൽ മെസ്സി ബാലൻ ഡി യോർ നേടി.23 ലും നേടി.
അന്ന് യൂ എസ് ഓപ്പൺ ജയിച്ചത് ജോക്കോവിച്.ഈ കൊല്ലവും ജോക്കോവിച് തന്നെ യൂ എസ് ഓപ്പൺ ജേതാവ്.
11 ലും ഈ കൊല്ലവും പെപ്പ് ഗാർഡിയോളയുടെ ടീം യുവേഫ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി.
11 ലും ഈ തവണയും നെതർലാൻഡ്സ് ലോകക്കപ്പിന് യോഗ്യത നേടി.
11 ൽ ഐ പി എൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗെയ്ൽ ഫൈനലിൽ തോറ്റു.23 ലും ഓറഞ്ച് ക്യാപ് ജേതാവ് ഗില്ലും ഫൈനലിൽ തോറ്റു.
11 ലോകക്കപ്പിന് മുന്നേയുള്ള ഏഷ്യ കപ്പ് ഇന്ത്യ വിജയിച്ചു. ഈ കൊല്ലത്തെ ഏഷ്യ കപ്പും ഇന്ത്യ വിജയിച്ചു.
11 ൽ അസോസിയേറ്റ് രാജ്യമായ അയർലാൻഡ് മികച്ച ടീമായ ഇംഗ്ലണ്ടിനെ തോൽപിച്ചു.ഈ കൊല്ലം അസോസിയേറ്റ് രാജ്യമായ നെതർലാൻഡ്സ് മികച്ച ടീമായ ദക്ഷിണ ആഫ്രിക്കയേ തോൽപിച്ചു.
11 ൽ കോഹ്ലി ലോകക്കപ്പിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി.ഈ ലോകക്കപ്പിലും ഇത് സംഭവിച്ചു.
രോഹിത് ഇന്ന് ലോകക്കപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കാം.