മാഞ്ചസ്റ്റർ സിറ്റിയെ തകർത്തെറിഞ്ഞ് ടോട്ടൻഹാം; ഇ.എഫ്.എൽ കപ്പിൽ സ്പർസ് കുതിക്കുന്നു
ഇ.എഫ്.എൽ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ടോട്ടൻഹാം ഹോട്സ്പർ. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു.
ഇ.എഫ്.എൽ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ടോട്ടൻഹാം ഹോട്സ്പർ. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു.
ടോട്ടൻഹാമിന് വേണ്ടി ടിമോ വെർണർ, പി എം സർ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ അഞ്ചാം മിനിറ്റിലും 25 മിനിറ്റിലും ആയിരുന്നു താരങ്ങൾ ടോട്ടൻഹാമിന് വേണ്ടി ലക്ഷ്യം കണ്ടത്. ആദ്യപകുതിയുടെ ടൈമിൽ ന്യൂനസിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഗോൾ നേടിയത്.
മത്സരത്തിൽ സമനില ഗോൾ നേടാൻ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ടോട്ടൻഹാമിന്റെ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.
എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 9 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും രണ്ടു തോൽവിയും അടക്കം 23 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.