അർജന്റീന ബ്രസീൽ സൂപ്പർ പോരാട്ടം ലോകകപ്പ് ഫൈനൽ വേദിയിൽ....
ബ്രസീൽ അർജന്റീന ലോകകപ്പ് ക്വാളിഫയർ 2022 ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ വെച്ചു നടക്കും.
2021 സെപ്റ്റംബർ 5നു ബ്രസീലിലെ സവോ പോളോയിലെ നിയോ ക്വിമിക്ക അറീനയിൽ വെച്ചു നടന്ന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീനയുടെ 4 താരങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കാരണത്താൽ ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ മത്സരം തടസപ്പെടുത്തുകയായിരുന്നു.
ഏകദേശം 500000 us ഡോളർ അർജന്റീന ഫുട്ബോൾ അസോസിയേഷനും, 200000 us ഡോളർ ബ്രസീൽ ഫുട്ബോൾ അസോസിയേഷനും ഫിഫ പിഴ ഈടാക്കുകയും കൂടാതെ കോവിഡ് നിയമങ്ങൾ ലംഘിച്ച അർജന്റീനിയൻ തരങ്ങൾക്ക് രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾക്ക് വിലക്ക് നൽകുകയും ചെയ്തിരുന്നു.
ബ്രസീലും അർജന്റീനയും നേരത്തെ തന്നെ ലോകകപ്പിന് ക്വാളിഫൈ ചെയ്തു കഴിഞ്ഞുവെങ്കിലും എല്ലാ ഫുട്ബോൾ ആരാധകരും കാത്തിരുക്കുന്ന മത്സരത്തിന്റെ തീയതിയും സമയവും ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടട്ടില്ല.