ഫുട്ബോളും സൗഹൃദവും കൂടിച്ചേർന്ന ഒരു അസുലഭ നിമിഷത്തിൽ ഉടലെടുത്ത മനോഹരമായ മൂവർ സംഘത്തിന്റെ കഥ.
ഫുട്ബോളും സൗഹൃദവും കൂടിച്ചേർന്ന ഒരു അസുലഭ നിമിഷത്തിൽ ഉടലെടുത്ത മനോഹരമായ മൂവർ സംഘത്തിന്റെ കഥ.
സൗഹൃദങ്ങൾക്ക് എന്നും അതിർ വരമ്പുകൾ ഇല്ല. ജാതിയും മതവും നിറവും നല്ല സൗഹൃദത്തിന് തടസ്സമാകുന്നില്ല. ഫുട്ബോളും അതിർ വരമ്പുകൾ ഇല്ലാത്ത ഒരു കായിക കലയാണ്. അവിടെയും ജാതിക്കും മതത്തിനും ഒരു പ്രസക്തിയുമില്ല.ഫുട്ബോളും സൗഹൃദവും ഒത്തുചേരുന്നത് ഒരു അവിസ്മരണീയമായ കൂടിച്ചേരലാണ്. ഞാൻ പറഞ്ഞു വരുന്നതും അത്തരത്തിലുള്ള ഒരു കൂടിച്ചേരലിനെ പറ്റിയാണ്. അതെ ഫുട്ബോളും സൗഹൃദവും കൂടിച്ചേർന്ന ഒരു അസുലഭ നിമിഷത്തിൽ ഉടലെടുത്ത മനോഹരമായ മൂവർ സംഘത്തിന്റെ കഥ.
കാറ്റലോനിയുടെ പച്ച പുൽ മൈതാനിയിൽ ആരംഭിച്ചു മൂന്നു കൊല്ലം കൊണ്ട് ഫുട്ബോളിൽ നേടാവുന്നത് എല്ലാം ബ്ലോഗറന്നക്ക് സമ്മാനിച്ച മൂവർ സംഘം. ഒന്നാമത്തവൻ റോസാരിയോ തെരുവിൽ നിന്ന് മുത്തശ്ശി കഥകളെ യാഥാർത്ഥ്യമാക്കാൻ വേണ്ടി ബാർസയിൽ അവതരിച്ചു ബാല്യവും കൗമാരവും യൗവനവും കാല്പന്തു കൊണ്ട് ബാർസയിൽ ചരിത്രമെഴുതിയ സാക്ഷാൽ ലയണൽ മെസ്സി എന്നാ "M".
രണ്ടാമത്തവൻ അങ്ങ് ഫുട്ബോൾ ലോകം കാൽ കീഴിലാക്കിയ കാനറികളിൽ നിന്ന് ഉദിച്ചു ഉയർന്നു നവചരിതം കുറിക്കാൻ ബ്ലോഗർന്ന കുപ്പായം അണിഞ്ഞ "N" എന്നാ സുവർണ ചിറകുള്ള പക്ഷി "നെയ്മർ ഡാ സിൽവ ഡി സാന്റോസ് ജൂനിയർ.മൂവർ സംഘത്തിലെ മൂന്നാമൻ."N " ന്നെയും "M" ന്നെയും ഒന്നിപ്പിക്കുന്ന അജാക്സ് മുതൽ അൻഫീൽഡ് വരെ കളി ആരവങ്ങൾ തീർത്ത "S" എന്നാ ലൂയിസ് സുവരാസ്.
തോൽവിയിൽ നിന്നാണ് അവരുടെ തുടക്കം.പിന്നീട് അങ്ങോട്ട് തോൽവി എന്താണെന്ന് അവർ അറിഞ്ഞിരുന്നില്ല എന്ന് തന്നെ പറയണം. ഒട്ടേറെ കിരീടങ്ങൾ ഒട്ടേറെ നല്ല നിമിഷങ്ങൾ അവർ ഒന്നിച്ചു നെയ്തു കൂട്ടി.ഒടുവിൽ എന്നും കാറ്റലോനിയ ആരാധകർ സന്തോഷിക്കുന്ന "ലാ റെമോന്റട " സമ്മാനിച്ചു കൊണ്ട് "N" എന്നാ കാനറി പക്ഷി ചിറക് അടിച്ചു പാരിസിലേക്ക് പറന്നപ്പോൾ ഒരു യുഗം അവിടെ അവസാനിക്കുകയായിരുന്നു.
കൂട്ടുകാരൻ വേണ്ടി ബാർസ മാനേജ്മെന്റിനെ രൂക്ഷമായ വിമർശിച്ചു രംഗത്ത് വന്നതും തന്നെ തനിച്ചാക്കി സുവാരസ് മടങ്ങിയതും എല്ലാ കണ്ടു കൊണ്ട് അയാൾ ഒറ്റക്ക് കാറ്റലോണിയുടെ പുൽനാമ്പുകളിൽ തന്റെ ടീമിനെ നയിക്കുമ്പോഴും അയാൾ ലയണൽ മെസ്സി ആ രണ്ട് പേരുടെയും സാമീപ്യം വളരെ അധികം ആഗ്രഹിച്ചിരുന്നു.
ഒടുവിൽ ഒരു യുഗം അവസാനിപ്പിച്ചു കൊണ്ട് തന്റെ പ്രിയ കൂട്ടുകാരന്റെ അടുത്തേക്ക് അയാൾ മടങ്ങിയെങ്കിലും "M" ന്നെയും "N" ന്നെയും യോജിപ്പിക്കുന്ന അവരുടെ പ്രിയ കൂട്ടുകാരൻ പാരിസിൽ ഉണ്ടായിരുന്നില്ലലോ.
ഒരിക്കൽ നടക്കില്ലെന്ന് ഉറപ്പാണ്. എന്നാലും ഫുട്ബോൾ ഒരു പ്രതീക്ഷയാണലോ. ഒരിക്കൽ കൂടി ആ മൂവർ സംഘം യൂറോപ്പ് വിറപ്പിക്കുന്നത് കാണാൻ ഒരു ആഗ്രഹം. അസാധ്യമാണെന്ന് അറിയാം, എന്നാലും അവർ ഒരുമിക്കും എന്ന് ഒരു തോന്നൽ.അധികം കാലം അവർ കളിക്കളത്തിൽ കാണില്ലെന്ന് എന്ന് അറിയാം. എന്നാലും ഒരിക്കൽ കൂടി കളിക്കളത്തിലെ അവരുടെ സൗഹൃദവും, പെനാൽറ്റി പോലും പങ്ക് വെക്കുന്ന അവരുടെ നിസ്വാർത്ഥത ഒരു ആഗ്രഹം.ഒന്ന് കൂട്ടി ചേർത്തു കൊണ്ട് നിർത്തുന്നു, നിങ്ങളുടെ കളി ആസ്വദിച്ചത് ബാർസ ആരാധകർ മാത്രമായിരുന്നില്ല ലോകം എങ്ങുമുള്ള ഫുട്ബോൾ ആരാധകരെയാണ്.