സെർജിയോ മോറനോ ബ്ലാസ്റ്റേഴ്സിനോട് അടുക്കുന്നു..
സെർജിയോ മോറനോ ബ്ലാസ്റ്റേഴ്സിനോട് അടുക്കുന്നു..
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ സീസണിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അൽവരോ വാസ്ക്സിന്റെ പകരക്കാരൻ വേണ്ടിയാണ്. അൽവരോയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് സ്പെയിനിൽ നിന്ന് തന്നെയാണ് എത്തിക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ താരം റയോ വല്ലക്കാനോയുടെ സ്പാനിഷ് താരം സെർജിയോ മോറനോയാണെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഇന്നലെ ബ്ലാസ്റ്റേഴ്സ് താരത്തിന് വേണ്ടി ഔദ്യോഗികമായി തന്നെ ക്ലബ്ബിനെ സമീപിച്ചുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. താരത്തിന്റെ ഒരു "yes " ലഭിച്ചാൽ ഈ ട്രാൻസ്ഫർ സഫലമാകും.എന്നാൽ താരം ബ്ലാസ്റ്റേഴ്സിലേക്കെന്നതിന് മറ്റൊരു സൂചന കൂടി ലഭിക്കുകയാണ്.
ലാ ലീഗയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം താരത്തെ റയോ വല്ലക്കാനോ ഈ സീസൺ വേണ്ടിയുള്ള ടീമിൽ രജിസ്റ്റർ ചെയ്തിട്ടില്ല.ഈ ഒരു കാര്യവും ബ്ലാസ്റ്റേഴ്സുമായിയുള്ള അഭ്യുഹങ്ങളും ചേർത്ത് വായിക്കുമ്പോൾ താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്ന് തന്നെ പ്രതീക്ഷിക്കാം.കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "xtremedesportes" പിന്തുടരുക
Our Whatsapp Group