സൂപ്പർ സ്മാഷ് വിശേഷങ്ങൾ..

ന്യൂസിലാൻഡിലെ ആഭ്യന്തര t20 ടൂർണമെന്റാണ് സൂപ്പർ സ്മാഷ്.

സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
Pic credit:X

സൂപ്പർ സ്മാഷ് വിശേഷങ്ങൾ..

ന്യൂസിലാൻഡിലെ ആഭ്യന്തര t20 ടൂർണമെന്റാണ് സൂപ്പർ സ്മാഷ്. സീസണിലെ അഞ്ചാമത്തെ മത്സരത്തിൽ നോർത്തൺ ഡിസ്ട്രിക്ട് വെലിങ്ടണെ നേരിട്ടു.മത്സരത്തിൽ നോർത്തൺ ഡിസ്ട്രിക്ട് 6 വിക്കറ്റിന് വിജയിച്ചു.66 റൺസ് സ്വന്തമാക്കിയ നോർത്തൺ ഡിസ്ട്രിക്ട് ഓപ്പനർ ജോ കാർട്ടറാണ് കളിയിലെ താരം.

ടോസ് നേടിയ വെലിങ്ടൺ നായകൻ നിക്ക് കെല്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു.വെലിങ്ടൺ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് സ്വന്തമാക്കി.30 പന്തിൽ 48 റൺസ് സ്വന്തമാക്കിയ നിക്ക് ഗ്രീൻവുഡാണ് ഇന്നിങ്സ് ടോപ് സ്കോറർ.നോർത്തൺ ഡിസ്ട്രിക്റ്റിന് വേണ്ടി ക്രിസ്റ്റ്യൻ ക്ലാർക്ക് 3 വിക്കറ്റ് സ്വന്തമാക്കി.നീൽ വാഗ്നേർ രണ്ട് വിക്കറ്റും നേടി.

161 റൺസ് പിന്തുടരാൻ ഇറങ്ങിയ നോർത്തൺ ഡിസ്ട്രിക്ട് 18.2 ഓവറിൽ ലക്ഷ്യം കണ്ടു.44 പന്തിൽ 66 റൺസ് നേടിയ ജോ കാർട്ടറാണ് ഇന്നിങ്സ് ടോപ് സ്കോറർ. നായകൻ ജീത് റവാൽ 20 പന്തിൽ 14 റൺസ് മാത്രം നേടി പുറത്താവാതെ നിന്നു.11 പന്തിൽ 25 റൺസ് നേടിയ ഹമ്പറ്റനും പുറത്താവാതെ നോർത്തൺ ഡിസ്ട്രിക്റ്റിനെ വിജയത്തിൽ എത്തിച്ചു.

സൂപ്പർ സ്മാഷിലെ അടുത്ത മത്സരത്തിൽ ഓക്ക്ലാൻഡ് കാന്റർബറിയെ നേരിടും.ഇന്ത്യൻ സമയം രാവിലെ 8.55 നാണ് ഈ മത്സരം.