റൊണാൾഡോ ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് ടെൻ ഹാഗ്..
റൊണാൾഡോ ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് ടെൻ ഹാഗ്..
ക്രിസ്ത്യാനോ റൊണാൾഡോയുടെ മാഞ്ചേസ്റ്റർ യുണൈറ്റഡിലെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞുവോ. റൊണാൾഡോ ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി എറിക് ടെൻ ഹാഗ്.കഴിഞ്ഞ ദിവസമാണ് ഈ സംഭവം അരങ്ങേറിയത്.
റയോ വല്ലകനോക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ആദ്യം പകുതിക്ക് ശേഷം റൊണാൾഡോയെ ടെൻ ഹാഗ് സബ്സ്റ്റിട്ടു ചെയ്തിരുന്നു. എന്നാൽ ആദ്യ പകുതിക്ക് ശേഷം തന്നെ താരം ഗ്രൗണ്ട് വിട്ടിരുന്നു.ടെൻ ഹാഗിന്റെ അനുവാദത്തോടെയാണ് റൊണാൾഡോ ഈ പ്രവർത്തി ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ടെൻ ഹാഗ് തന്നെ റൊണാൾഡോ ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.ടെൻ ഹാഗിന്റെ വാക്കുകളിലേക്ക്.
ഒരിക്കൽ പോലും താരങ്ങളെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.തങ്ങൾ ഒരു ടീമാണ്, അവസാനം വരെ എല്ലാവരും നിലകൊള്ളണം. താരങ്ങളുടെ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്ക് വേണ്ടി "Xtremedesportes" പിന്തുടരുക.
Our Whatsapp Group