സ്ട്രൈക്കഴ്‌സിനെ തോൽപിച്ചു ഹരികെയ്നെസ്..

സ്ട്രൈക്കഴ്‌സിനെ തോൽപിച്ചു ഹരികെയ്നെസ്..

സ്ട്രൈക്കഴ്‌സിനെ തോൽപിച്ചു ഹരികെയ്നെസ്..
Pic credit:X

സ്ട്രൈക്കഴ്‌സിനെ തോൽപിച്ചു ഹരികെയ്നെസ്..

ടോസ് നേടിയ സ്ട്രൈക്കഴ്‌സ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു.ഹരികെയ്നെസ് കത്തികേറി.20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അവർ സ്വന്തമാക്കി.സ്ട്രൈക്കഴ്‌സിന് വേണ്ടി ജാമി ഓവർട്ടൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.34 പന്തിൽ 68 റൺസ് നേടിയ ബെൻ മക്ഡര്‍മൊട്ടാണ് ഹരികെയ്ൻസ് ടോപ് സ്കോറർ.ടിം ഡേവിഡ് 14 പന്തിൽ 33 റൺസ് സ്വന്തമാക്കി.

215 റൺസ് പിന്തുടരാൻ ഇറങ്ങിയ സ്ട്രൈക്കഴ്‌സ് കത്തി കയറി. ഡാർസി ഷോർട്ടും മാത്യു ഷോർട്ടും തകർത്ത് അടിച്ചു. ഇരുവരും യഥക്രമം 52,41 റൺസുകൾ എടുത്തു.ഇരുവരും അവസാനിപ്പിച്ചെടത് ഒല്ലി പോപ്പ് തുടങ്ങി.ഒല്ലി പോപ്പ് ജോർദാൻ മുന്നിൽ കീഴടങ്ങി.അതോട് കൂടി സ്ട്രൈക്കഴ്സ് തോൽവിയിലേക്ക് തള്ളി മാറ്റപ്പെട്ടു. ഒടുവിൽ 11  റൺസ് അകലെ സ്ട്രൈക്കഴ്‌സ് തോൽവി രുചിച്ചു.

സ്ട്രൈക്കഴ്സിന്റെ അടുത്ത മത്സരം ഡിസംബർ 31 ന്ന് സ്കോർചേർസിനെതിരെയാണ്.ഹരികെയ്നെസിന്റേത് ജനുവരി 1 സിക്സഴ്സിനെതിരെയും