"അടുത്ത വർഷം ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാകും"-എ ബി ഡി വില്ലിയേഴ്‌സ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ഇതിഹാസ താരം എ ബി ഡി വില്ലിയേഴ്‌സ് അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കും.

"അടുത്ത വർഷം ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഉണ്ടാകും"-എ ബി ഡി വില്ലിയേഴ്‌സ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ഭാഗമായി അടുത്ത വർഷം താൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമെന്ന് ഇതിഹാസ താരം എ ബി ഡി വില്ലിയേഴ്‌സ്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ ഇതിഹാസ താരം എ ബി ഡി വില്ലിയേഴ്‌സ് അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താരംവിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.വിരമിക്കുന്നതിന് മുന്നേ ആർ സി ബി യുടെ കുന്തമുനയായിരുന്നു എ ബി ഡി.

ഡി വില്ലിയേഴ്‌സിന്റെ മുൻ നായകനും സഹ താരവുമായ കോഹ്ലി ഈ മാസം ആദ്യം എ ബി ഡി യുടെ തിരിച്ചു വരവിനെപ്പറ്റി സൂചന നൽകിയിരുന്നു .തന്റെ പ്രിയപ്പെട്ട സഹതാരം പുതിയ റോളിൽ ടീമിലേക്ക് തിരിച്ചെത്തുന്നത് താൻ പ്രതീക്ഷിക്കുന്നുവെന്ന് കോഹ്ലി പറഞ്ഞിരുന്നു.

"വിരാട് ഈ കാര്യം സ്ഥിരീകരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ, ഞങ്ങൾ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഞാൻ തീർച്ചയായും അടുത്ത വർഷം ഐ‌പി‌എല്ലിൽ ഉണ്ടാകും. ഏത് രീതിയിലാണ് എന്നെനിക്കുറപ്പില്ല എനിക്ക് ഉറപ്പില്ല, പക്ഷേ ടീമിന്റെ ഭാഗമാകാൻ സാധിക്കാത്തത് എനിക്ക് വലിയ നഷ്ടമാണ്," ഡിവില്ലിയേഴ്സ് വ്യൂ സ്പോർട്സിനോട് പറഞ്ഞു.

"അടുത്ത സീസണിൽ ബാംഗ്ലൂരിൽ ചില കളികളുണ്ടാകാം എന്നുള്ള ചില ട്വീറ്റുകൾ ഞാൻ കണ്ടിരുന്നു.അങ്ങനെയാണെങ്കിൽ രണ്ടാമത്തെ വീട്ടിലേക്ക് എനിക്ക് മടങ്ങിവരുവാനും കാണികൾ തിങ്ങി നിറഞ്ഞ ചിന്നസ്വാമി സ്റ്റേഡിയം കാണുവാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അതിനായി കാത്തിരിക്കുന്നു"-ഡി വില്ലിയേഴ്‌സ് പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു  വേണ്ടി 39.71 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും 40 അർധസെഞ്ചുറികളും ഉൾപ്പെടെ 5162 റൺസ് ഡിവില്ലിയേഴ്സ് നേടിയിട്ടുണ്ട്.