ഒരിക്കലും ഈ ക്ലബ്ബിന് കൈവിടില്ല ..
ഒരിക്കലും ഈ ക്ലബ്ബിന് കൈവിടില്ല ..
പ്രീമിയർ ലീഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നതിന്റെ പര്യായമായ ഒരു കാലമുണ്ടായിരുന്നു അങ്ങ് ഇംഗ്ലണ്ടിൽ. സർ അലക്സ് ഫെർഗുസണിന്റെ ചുവന്ന ചെകുത്താന്മാർ പ്രീമിയർ ലീഗ് അടക്കി ഭരിച്ചിരുന്ന കാലം. ഇന്ന് ആ കാലം ഓരോ യുണൈറ്റഡ് ആരാധകർക്കും കൗതുകമാണ്.
എന്നാൽ ഇപ്പോൾ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സമയത്തിൽ തന്നെയാണ്. ടെൻ ഹാഗിന്റെ കീഴിൽ പുതു ചരിത്രം കുറിക്കാൻ ഇറങ്ങിയ യുണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്നാൽ ഒരിക്കൽ തങ്ങളുടെ ക്ലബ്ബിന് കൈവിടാത്ത ഒരു കൂട്ടം ആരാധകർ ക്ലബ്ബിനോപ്പമുണ്ട്.
പുതിയ പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾക്ക് ശേഷം യുണൈറ്റഡ് 20 ആം സ്ഥാനത്താണ്. ഈ ഒരു നാണകെട്ട കണക്കിലും യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു കണക്കുണ്ട്. അത് എന്താണെന്ന് നമുക്ക് പരിശോധിക്കാം.
മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിന് മുന്നേ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷം പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തായത് 1992 ലാണ്. ഇത് പ്രീമിയർ ലീഗിന്റെ പ്രഥമ സീസണായിരുന്നു. ആ സീസണിൽ തന്നെ ഫെർഗി തന്റെ ആദ്യത്തെ പ്രീമിയർ ലീഗ് നേടിയത് എന്നത് മറ്റൊരു കൗതുകകരമായ കാര്യം.
എന്നാൽ വസ്തുതകൾ ചിന്തിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ടെൻ ഹാഗിന്റെ യുണൈറ്റഡ് നിലവിൽ സ്കൂൾ കുട്ടികളെ പോലെ തന്നെയാണ് പന്ത് തട്ടുന്നുന്നത്. മികച്ച താരങ്ങൾ ടീമിലേക്ക് വരേണ്ടതുണ്ട്. നല്ല ഒരു ട്രാൻസ്ഫർ ചിലപ്പോൾ യുണൈറ്റഡിനെ മാറ്റി മറിച്ചേക്കാം. ബ്രൂണോ ഫെർണാണ്ടസിനെ പോലെ ഒരു താരം യുണൈറ്റഡിനെ മാറ്റി മറിച്ചത് പോലെ ഒരു ട്രാൻസ്ഫർ മതി ക്ലബ്ബിന് വഴി തിരിവാകാൻ.
ഇന്നും ഓരോ ആരാധകരെ പോലെ ഞാനും വിശ്വസിക്കുന്ന യുണൈറ്റഡ് തിരിച്ചു വരും.ഞങ്ങളുടെ ഈ ക്ലബ് ഇല്ലാതെയാകുന്ന വരെ ഈ ക്ലബ് എത്ര താഴ്ന്ന ഡിവിഷനിലായിലും ഞങ്ങൾ പിന്തുണക്കും
Glory glory Man united
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക
ToOur Whatsapp Group
Our Telegram
Our Facebook Page