ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ..

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ..

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ്‌ ബംഗാൾ..

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ടീമിലെത്തിക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച രണ്ട് മലയാളി താരങ്ങളുണ്ട്.സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനായിരുന്നു ജിജോ ജോസഫും പിന്നെ ഒരു മത്സരത്തിൽ തന്നെ അഞ്ചു ഗോൾ വരെ നേടി ചരിത്രം സൃഷ്ടിച്ച ജെസിനും.എന്നാൽ ഇപ്പോൾ ആരാധകരുടെ സ്വപ്നം വെറും സ്വപ്നം മാത്രമായി തന്നെ അവശേഷിക്കാൻ പോവുകയാണ്.

ഇരു താരങ്ങളെയും മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്‌ ഉടനെ തന്നെ സ്വന്തമാക്കിയേക്കും. പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ നമുക്ക് ഒന്ന് പരിശോധിക്കാം.

അദ്ദേഹം പറയുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിലേക്ക് ജിജോ ജോസഫും ജെസിനും കൂടുമാറുമെന്നാണ്.രണ്ട് താരങ്ങളും ഈസ്റ്റ്‌ ബംഗാൾ നൽകിയ ഓഫർ സ്വീകരിച്ചു.ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

രണ്ട് വർഷത്തെ കരാറിലാണ് ഇരു താരങ്ങളും ഈസ്റ്റ്‌ ബംഗാളിലേക്കെത്തുക.ഐ ലീഗിൽ പുറത്തെടുത്ത മേധാവിത്തം ഐ എസ് എല്ലിൽ പുറത്തെടുക്കാൻ കഴിയാതെ ഈസ്റ്റ്‌ ബംഗാൾ വിഷമിക്കുകയാണ്. എന്തായാലും ഈ വരുന്ന സീസൺ ഈസ്റ്റ്‌ ബംഗാളിന്റെ ഉയർത്ത് എഴുനേൽപ് ആകുമോ എന്ന് കണ്ടറിയാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here