ബോർഡർ ഗവസ്‌കർ ട്രോഫിക്ക് ഇടയിൽ നടന്ന സൂപ്പർ സ്മാഷ് വിശേഷങ്ങൾ.
ബോർഡർ ഗവസ്‌കർ ട്രോഫിക്ക് ഇടയിൽ നടന്ന സൂപ്പർ സ്മാഷ് വിശേഷങ്ങൾ.
ബോർഡർ ഗവസ്‌കർ ട്രോഫിക്ക് ഇടയിൽ നടന്ന സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
ന്യൂസിലാൻഡിലെ ആഭ്യന്തര ട്വന്റി ട്വന്റി ടൂർണമെന്റാണ് സൂപ്പർ സ്മാഷ്. ഡിസംബർ 26 ന്നാണ് ഈ ടൂർണമെന്റിന്റെ പുതിയ സീസൺ ആരംഭിച്ചത്. ഉദ്ഘാടന മത്സരം നോർത്തൺ ഡിസ്ട്രിറ്റും ഓക്ലാൻഡും തമ്മിലായിരുന്നു.ഈ മത്സരം ഒരൊറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടു.
ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഒട്ടാഗോ കാന്റർബറിയെ നേരിട്ടു.മത്സരത്തിൽ ഒട്ടാഗോ 10 റൺസിന് വിജയിച്ചു.പ്രമുഖ കിവീസ് താരങ്ങൾ കാന്റർബറി ടീമിൽ ഉണ്ടായിരുന്നു.ഗ്ലെൻ ഫിലിപ്സിന്റെ സഹോദരൻ ഡേയ്ൽ ഫിലിപ്സായിരുന്നു ഒട്ടാഗോ ഓപ്പനർ.
ടോം ലാത്തം,ഇഷ് സോധി, കൈൽ ജാമിസനും കാന്റർബറി ടീമിന് ഒപ്പം ഉണ്ടായിരുന്നു.
ടോസ് നേടിയ കാന്റർബറി ഫീൽഡിങ് തിരഞ്ഞെടുത്തു.ഒട്ടാഗോ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് സ്വന്തമാക്കി.46 പന്തിൽ 82 റൺസ് നേടിയ ഒട്ടാഗോ ഓപ്പൺർ മാക്സ് ചുവാണ് ഇന്നിങ്സ് ടോപ് സ്കോറർ.കാന്റർബറിക്ക് വേണ്ടി ജാമിസൺ 2 വിക്കറ്റ് വീഴ്ത്തി. സോധി വിക്കറ്റ് ഒന്നും നേടിയില്ല.
166 റൺസ് പിന്തുടരാൻ ഇറങ്ങിയ കാന്റർബറിക്ക് 155 റൺസ് എടുക്കാനെ കഴിഞ്ഞോളു.34 പന്തിൽ 49 റൺസ് നേടിയ കോളി മാക്കൊഞ്ചിയാണ് ഇന്നിങ്സ് ടോപ് സ്കോറർ.ലാത്താം 8 പന്തിൽ 4 റൺസ് മാത്രമാണ് നേടിയത്.