പ്രീമിയർ ലീഗിൽ വാറിന്റെ കാര്യത്തിൽ നിർണായക മാറ്റങ്ങൾ..
പ്രീമിയർ ലീഗിൽ വാറിന്റെ കാര്യത്തിൽ നിർണായക മാറ്റങ്ങൾ..
വാർ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി എന്നാ ഈ സിസ്റ്റം ഫുട്ബോളിൽ പല വിവാദങ്ങൾക്കും ഇട നൽകിയിട്ടുള്ള ഒരു സിസ്റ്റം. പല പരിശീലകരും താരങ്ങളും ഈ സിസ്റ്റത്തെ എതിർത്തും അനുകൂലിച്ചു കൊണ്ടും രംഗത്ത് വന്നിട്ടുണ്ട്.പ്രീമിയർ ലീഗിലായിരുന്നു ഇത്തരത്തിലുള്ള വാദങ്ങളിൽ മിക്കതും നടന്നത്.
അത് കൊണ്ട് തന്നെ ഇപ്പോൾ വാറിന്റെ ഉപോയഗത്തിൽ ചെറിയ ഒരു മാറ്റം വരുത്താൻ പോവുകയാണ് പ്രീമിയർ ലീഗ്.ആരാധകർക്ക് ഈ മാറ്റം ഒരുപാട് പ്രയോജനം ചെയ്യും. നേരത്തെ വാർ ഒഫീഷ്യൽസും റഫറിമാരും എന്താണ് സംസാരിക്കുന്നത് എന്ന് പുറത്ത് വിട്ടിരുന്നില്ല.
അടുത്ത സീസണിൽ റഫറിമാരും വാർ ഒഫീഷ്യൽസും സംസാരിക്കുന്നത് പരസ്യമാക്കും.മേജർ ലീഗ് സോക്കറിൽ ഈ പരീക്ഷീണം വിജയം കണ്ടിരുന്നു.അത് കൊണ്ട് പ്രീമിയർ ലീഗ് അധികൃതർക്ക് ഇങ്ങനെ ഒരു മാറ്റം നടത്താനുള്ള അതിയായ ധൈര്യമുണ്ട്.
ഇംഗ്ലീഷ് ഫുട്ബോൾ സീസൺ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.ഓഗസ്റ്റ് 6 ന്നാണ് പ്രീമിയർ ലീഗ് ആരംഭിക്കുക. ആർസേനൽ ക്രിസ്റ്റൽ പാലസ് മത്സരമാണ് ലീഗിലെ ആദ്യത്തെ മത്സരം.
Our Whatsapp Group
Our Telegram
Our Facebook Page