റൊണാൾഡോ യുണൈറ്റഡ് മുന്നേറ്റനിരക്ക് പറ്റിയാ താരമല്ല എന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകൻ റാല്‍ഫ് റാഗ്നിക്ക്..

റൊണാൾഡോ യുണൈറ്റഡ് മുന്നേറ്റനിരക്ക് പറ്റിയാ താരമല്ല എന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകൻ റാല്‍ഫ് റാഗ്നിക്ക്..
അടുത്ത സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണത്തിന് നേതൃത്വം നൽകുന്മോയെന്നുള്ള കാര്യത്തിൽ റാൽഫ് റാംഗ്നിക്കിന് വലിയ ആശങ്കയുണ്ട്.

കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയ റൊണാൾഡോ തന്റെ കരിയറിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.റൊണാൾഡോയുടെ ഫുട്ബോൾ ജീവിതത്തിൽ ആദ്യമായിട്ടാവണം ഇത്രയും ആത്മവിശ്വാസം ചോർന്നതായി കാണുന്നത്. റൊണാൾഡോയുടെ ഫോമിന്റെ കാര്യത്തിൽ രാഗ്നിക്കിന്റെ ക്ഷമ നശിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

യുണൈറ്റഡിൽ ഗോൾ സ്‌കോറർമാരുടെ അഭാവം കാരണം റൊണാൾഡോയെ രാഗ്നിക്ക് പുറത്താക്കാനുള്ള സാധ്യത നന്നേ കുറവാണു. സ്‌ട്രൈക്കർ എഡിൻസൺ കവാനിക്ക് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പരിക്കുമൂലം കളിയ്ക്കാൻ സാധിച്ചിട്ടില്ല.മാത്രമല്ല ഈ സീസണിൽ രണ്ട് തവണ മാത്രമേ കാവാനിക്ക് സ്‌കോർ ചെയ്യാൻ സാധിച്ചിട്ടുള്ളു, അതേസമയം മാർക്കസ് റാഷ്‌ഫോർടാണെങ്കിൽ നാലര മാസത്തിനിടെ അഞ്ച് ഗോളുകൾ മാത്രമേ സ്കോർ ചെയ്തിട്ടുള്ളു.

ഫെബ്രുവരി 5 ന് 37 വയസ്സ് തികഞ്ഞ റൊണാൾഡോ ഈ മാസം 22 ദിവസത്തിനുള്ളിൽ യുണൈറ്റഡിന്റെ ഏഴ് കളികളിൽ ആറിലും ആദ്യ പതിനൊന്നിൽ ഉണ്ടായിരുന്നു.പക്ഷേ ബ്രൈറ്റണെതിരെ മാത്രമാണ് സ്കോർ ചെയ്തത്. ഫെബ്രുവരിയിൽ മാത്രം റൊണാൾഡോ ഗോളിനായി 28 ശ്രമങ്ങൾ നടത്തിയിട്ടുണ്ട് , ഈ സീസണിൽ മറ്റേതൊരു പ്രീമിയർ ലീഗ് കളിക്കാരനെക്കാളും കൂടുതൽ തവണ ഓഫ്സൈഡിൽ അകപ്പെട്ടിട്ടുള്ളതും റൊണാൾഡോയാണ്.

2021 ട്രാൻസ്ഫർ ഡെഡ്‌ലൈൻ ഡേയിൽ റൊണാൾഡോ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം, തന്റെ ആദ്യ 20 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടി, എന്നാൽ ഈ വർഷംമാകട്ടെ കഴിഞ്ഞ വർഷത്തെ 10 ഗോളീനോടൊപ്പം ഒന്ന് മാത്രമേ അദ്ദേഹത്തിന് കൂട്ടിച്ചേർക്കാൻ സാധിച്ചിട്ടൊള്ളു . 2008-09 ന് ശേഷമുള്ള ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന റൊണാൾഡോയുടെ ഇടുപ്പിന് പരിക്കേറ്റതും തിരച്ചടിയായി.മറ്റൊരു കവാനിയാകട്ടെ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമേ കളിച്ചിട്ടൊള്ളു.

ജൂലൈ 1 ന് യുണൈറ്റഡിൽ രണ്ട് വർഷത്തെ കൺസൾട്ടൻസി റോൾ ആരംഭിക്കാനിരിക്കുന്ന റാംഗ്നിക്ക്, അടുത്ത സമ്മർ ട്രാൻസ്ഫറിന്റെ സമയത്ത് യുണൈറ്റഡിനു വേണ്ടി ഒരു യുവ സ്‌ട്രൈക്കറെ സൈൻ ചെയ്യുമെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ട്.റൊണാൾഡോയുടെ കരാർ അടുത്ത വർഷം അവസാനിക്കുമെങ്കിലും,യുണൈറ്റഡിന് ഒരു വർഷം കൂടി കോൺട്രാക്ട് പുതുക്കുന്നതിനുള്ള അവസരമുണ്ട്.വാലന്റൈൻസ് ദിനത്തിൽ 35 വയസ്സ് തികഞ്ഞ കവാനിക്ക്, ഈ സീസണിൽ യുണൈറ്റഡിന്റെ 37 മത്സരങ്ങളിൽ 12 എണ്ണത്തിൽ മാത്രമേ കളിച്ചിട്ടുള്ളു,ജൂൺ മാസത്തിൽ കവാനിയുടെ കരാർ അവസാനിക്കുമ്പോൾ അദ്ദേഹം യുണൈറ്റഡ് വിട്ടേക്കും .

റാഷ്‌ഫോർഡിന്റെ മോശം ഫോമിനെതുടർന്ന് വാറ്റ്ഫോഡിനെതിരെ നടന്ന അവസാനമത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 2021-ൽ 24-കാരനായ രാഷ്‌ഫോർഡിന് 10 ക്ലബ് ഗോളുകൾ മാത്രമേ നേടാൻ സാധിച്ചിരുന്നൊള്ളു.ഞായറാഴ്ച ഇത്തിഹാദിൽ നടക്കാനിരിക്കുന്ന ലീഗ് ഡെർബിയിൽ രാഷ്‌ഫോർഡ് ഇനിയും ബെഞ്ചിൽ തുടരാനാണ് സാധ്യത.

ആൻറണി എലങ്ക റാംഗ്നിക്കിന്റെ കീഴിൽ വളരെ മനോഹരമായിട്ടാണ് കളിക്കുന്നത് , യൂണൈറ്റഡിനുവേണ്ടി ഈ യുവ താരം മൂന്ന് തവണ ഈ സീസണിൽ ഇതിനൊടകം സ്കോർ ചെയ്തിട്ടുണ്ട്.