ജോർദാനുമായുള്ള സൗഹൃദ മത്സരം ഇന്ന്. സുനിൽ ചേത്രി ഇറങ്ങിയേക്കും.
ജൂൺ 8മുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പാണ് ഇന്ന്.
ഇന്ത്യ ജോർദാൻ സൗഹൃദ മത്സരം ഇന്ന്.പരിക്കുമാറി സുനിൽ ചേത്രി ടീമിനൊപ്പം ചേർന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്.റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്ന ജോർദാനെ നേരിടുമ്പോൾ ചേത്രിയുടെ വരവ് ഇന്ത്യയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുമെന്നുള്ളത് ഉറപ്പാണ്.
2021 ഒക്ടോബറിൽ നടന്ന SAFF ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ 3-0 ന് വിജയിച്ച സമയത്താണ് 37 കാരനായ ഛേത്രി അവസാനമായി ഇന്ത്യക്കായി കളിച്ചത്. എന്നാൽ അതിനുശേഷം പരിക്കുകൾ മൂലം ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ജൂൺ 8 മുതൽ കൊൽക്കത്തയിൽ ആരംഭിക്കുന്ന 2023 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പാണ് ഈ മത്സരം.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 106-ാം സ്ഥാനത്തും ജോർദാൻ 91-ാം സ്ഥാനത്തു മാണ്.അവസാനമായി ഇന്ത്യയും ജോർദാനും ഏറ്റു മുട്ടിയത് 2018 ലാണ്. അന്ന് ജോർദാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ദോഹയിലെ ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 9:30 നു നടക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ തത്സമയം കാണാവുന്നതാണ്.