കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി.പ്രധാന താരം ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള്.
കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങർ വിൻസി ബരേറ്റോ ക്ലബ്ബ് മാറാനുള്ള ഒരിക്കത്തിലാണെന്ന് റിപ്പോർട്ടുകൾ.ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്ന 22 കാരൻ മികച്ച പ്രകടനമാണ് കേരളത്തിനു വേണ്ടി പുറത്തെടുത്തിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ്ങർ വിൻസി ബരേറ്റോ ക്ലബ്ബ് മാറാനുള്ള ഒരിക്കത്തിലാണെന്ന് റിപ്പോർട്ടുകൾ.ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്ന 22 കാരൻ മികച്ച പ്രകടനമാണ് കേരളത്തിനു വേണ്ടി പുറത്തെടുത്തിരുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൻ എഫ്സിയിലേക്കാണ് താരത്തിന്റെ മാറ്റം. കഴിഞ്ഞ സീസണിൽ 17 കളികളിൽ നിന്നും രണ്ടു ഗോളുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലെ തന്നെ ഏറ്റവും വേഗതയേറിയ കളിക്കാരിൽ ഒരാളാണ് വിൻസി. തനിക്കു കിട്ടുന്ന സാലറിയിൽ തൃപ്തനല്ലാത്തതു കൊണ്ടാണ് താരം ടീം മാറാൻ ഉദ്ദേശിക്കുന്നതിനു കാരണമെന്നാണ് റിപ്പോർട്ടുകൾ.
2 വർഷത്തെ കോൺട്രാക്ട് ബാക്കി നിൽകുമ്പോഴാണ് വിൻസിയുടെ ഈ മാറ്റം. ഗോവൻ ക്ലബ്ബായ ഡെമ്പോ എഫ് സി യിൽ കളിച്ചു തുടങ്ങിയ ബരേറ്റോ ഗോവയിലേക്ക് 3 വർഷത്തെ കരാറിൽ എത്തുകയും അവിടെ നിന്ന് ഗോകുലം കേരളയിലേക്കും പിന്നീട് കേരള ബ്ലാസ്റ്റേഴ്സിലേക്കും എത്തുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ ജനിപ്പിക്കുന്ന വാർത്തയാണെങ്കിലും എസ് ഡി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ക്ലബ്ബ് ഡയറക്ടർ കരോലിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സിന്റെ ചാണക്യൻ ഇവാൻ വുകമനോവിച്ചും ഒന്നും കാണാതെ ഈ ഒരു നീക്കം നടത്താൻ സാധ്യതയില്ല.ഈ ഒരു മാറ്റം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി പി സുഹൈർ വരാനുള്ള സാധ്യതയുടെ ആക്കം കൂട്ടുന്നുണ്ട്.