മികച്ച ബാറ്റിംഗ് പ്രകടനവുമായി ഗ്ലെൻ ഫിലിപ്സിന്റെ സഹോദരൻ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
മികച്ച ബാറ്റിംഗ് പ്രകടനവുമായി ഗ്ലെൻ ഫിലിപ്സിന്റെ സഹോദരൻ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
മികച്ച ബാറ്റിംഗ് പ്രകടനവുമായി ഗ്ലെൻ ഫിലിപ്സിന്റെ സഹോദരൻ, സൂപ്പർ സ്മാഷ് വിശേഷങ്ങൾ..
സൂപ്പർ സ്മാഷിൽ ഇന്നത്തെ മത്സരത്തിൽ ഒട്ടാഗോ കാന്റർബറിയെ നേരിട്ടു. മത്സരം ഒട്ടാഗോ അഞ്ചു വിക്കറ്റിന് വിജയിച്ചു.
ടോസ് നേടിയ ഒട്ടഗോ നായകൻ ലുക്ക് ജോർജ്സൺ ബൗളിംഗ് തിരഞ്ഞെടുത്തു.കാന്റർബറി 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് സ്വന്തമാക്കി.51 പന്തിൽ 81 റൺസ് സ്വന്തമാക്കിയ മാത്യു ബോയ്ലാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഹെൻറി ഷിപ്പ്ലി 17 പന്തിൽ 40 റൺസ് സ്വന്തമാക്കി. ഒട്ടാഗോക്ക് വേണ്ടി ഹസൽഡിനെ 3 വിക്കറ്റ് സ്വന്തമാക്കി.ബാക്കോൺ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ഒട്ടാഗോ 18.4 ഓവറിൽ വിജയ ലക്ഷ്യം കണ്ടു.38 പന്തിൽ 60 നേടിയ ഡീൻ ഫോസ്ക്രോഫ്റ്റാണ് ഇന്നിങ്സ് ടോപ് സ്കോറർ.കാന്റർബറിക്ക് വേണ്ടി ഇഷ് സോധി രണ്ട് വിക്കറ്റ് നേടി. കാന്റർബറിയുടെ മറ്റൊരു സൂപ്പർ താരമായ കൈൽ ജാമിസൺ വിക്കറ്റ് ഒന്നും നേടാൻ കഴിഞ്ഞില്ല.
ഒട്ടാഗോ ഇന്നിങ്സിൽ ഓപ്പനിങ്ങിൽ മികച്ച ബാറ്റിംഗ് നടത്തിയ ഗ്ലെൻ ഫിലിപ്സ് സഹോദരൻ ഡേയ്ൽ ഫിലിപ്സാണ് ഒട്ടാഗോയുടെ വിജയം അനായാസമാക്കിയത്.28 പന്തിൽ 45 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. 7 ഫോറും ഒരു സിക്സും അദ്ദേഹത്തിന്റെ ഇന്നിങ്സിൽ പിറന്നു.ഗ്ലെൻ ഫിലിപ്പ്‌സിന്റെ ഇളയ സഹോദരനാണ് ഡേയ്ൽ.