പുതിയ ടീമിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്..

പുതിയ ടീമിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്..

യുഎഇ-യിൽ വരാനിരിക്കുന്ന  ആറ് ടീമുകൾ ഉൾക്കൊള്ളുന്ന ക്രിക്കറ്റ് ലീഗിൽ പൂതിയ ടീമിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അബുദാബി ആസ്ഥാനമാക്കിയുള്ള ടീം അബുദാബി നൈറ്റ് റൈഡേഴ്സ് എന്ന പേരിലായിരിക്കും ലീഗ് കളിക്കുന്നത്.വരാനിരിക്കുന്ന ലീഗിൽ മികച്ച താരങ്ങൾ പങ്കെടുക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് സംഘാടകർ.

ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള നാലാമത്തെ ഫ്രാഞ്ചൈസി ആണ് അബുദാബി നൈറ്റ് റൈഡേഴ്സ് .നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നെയും കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നെയും അമേരിക്കയിൽ തുടങ്ങാനിരിക്കുന്ന മേജർ ക്രിക്കറ്റ് ലീഗിൽ ഒരു ടീമിനെയും സ്വന്തമാക്കിയിരുന്നു. മേജർ ക്രിക്കറ്റ് ലീഗിൽ  ലോസാഞ്ചലസ് ആസ്ഥാനമാക്കി ആയിരിക്കും പുതിയ ടീം  വരിക.

ഫ്രാഞ്ചൈസി ഏറ്റെടുക്കലിനെക്കുറിച്ച് സംസാരിച്ച ഉടമ ഷാ റുഖ് ഖാൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു : “ഇത്തവണ, ഞങ്ങൾ ആഗോളതലത്തിൽ നൈറ്റ് റൈഡേഴ്സ് ബ്രാൻഡ് വികസിപ്പിക്കുകയും യുഎഇയിലെ ടി 20 ക്രിക്കറ്റിന്റെ സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. യുഎഇയുടെ ടി 20 ലീഗിന്റെ ഭാഗമാകാൻ സാധിച്ചതിൽ  ഞങ്ങൾ ആവേശത്തിലാണ്, ഈ ലീഗ് വലിയ വിജയകരമാകും.”