ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ നാടകീയ സംഭവങ്ങൾ,വമ്പൻ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ സംഭവിച്ചേക്കാം,ബോർഡർ ഗവസ്‌കർ ട്രോഫി ബ്രേക്കിങ്....
ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ നാടകീയ സംഭവങ്ങൾ,വമ്പൻ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ സംഭവിച്ചേക്കാം,ബോർഡർ ഗവസ്‌കർ ട്രോഫി ബ്രേക്കിങ്....
ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ നാടകീയ സംഭവങ്ങൾ,വമ്പൻ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ സംഭവിച്ചേക്കാം,ബോർഡർ ഗവസ്‌കർ ട്രോഫി ബ്രേക്കിങ്....
ബോർഡർ ഗവസ്‌കർ ട്രോഫിയിൽ നിലവിൽ ഇന്ത്യ 2-1 ന്ന് പുറകിലാണ്. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുകയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് കാരണം പരിശീലകൻ ഗംഭീറിന്റെ വാക്കുകളാണ്. എന്തായിരുന്നു ആ വാക്കുകൾ എന്ന് പരിശോധിക്കാം.
"Bahut ho gaya" തനിക്ക് മതിയായി എന്നർത്ഥമുള്ള ഹിന്ദി വാചകമാണ് ഇത്. തങ്ങളുടെ സ്വതസിദ്ധമായ ശൈലി എന്ന് പറഞ്ഞു ബാറ്റ് വീശുന്നവർക്ക് എതിരെ പേരുകൾ വെളിപ്പെടുത്താതെ അദ്ദേഹം സംസാരിച്ചു എന്നാണ് റിപ്പോർട്ട്. റിഷബ്‍ പന്തിനെയാകും ഇത് ഉദ്ദേശിച്ചിരിക്കുക. വിരാട് കോഹ്ലിയുടെ ഓഫ് സ്റ്റമ്പിന് പുറത്ത് ബാറ്റ് വെക്കുന്ന കാര്യവും ഈ വാചകത്തിലൂടെ ഗംഭീർ സൂചിപ്പിച്ചതാവുമെന്നും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
മാത്രമല്ല രോഹിത് ശർമയെ മാറ്റി ഒരു സീനിയർ താരത്തേ ഈ തലമുറ മാറ്റത്തിന്റെ സമയത്ത് നായകനായി നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.ഇത് വിരാട് കോഹ്ലിയായിരിക്കുമെന്ന് മറ്റു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആ സീനിയർ താരം അത് നിരസിച്ചുവെന്നും, ഏതെങ്കിലും യുവ താരത്തെ നായകനാക്കുകയും അവരെ സഹായിക്കാൻ താൻ ഉണ്ടാവുമെന്ന് വ്യക്തമാക്കി എന്നും ഇന്ത്യൻ എക്സ്പ്രസിന്റെ ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഗംഭീറിന് ഈ പരമ്പരയിലെ പൂജാരയെ വേണമായിരുന്നു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. പെർത്ത് ടെസ്റ്റ് വിജയിച്ച ശേഷവും പൂജാരയെ ടീമിൽ എത്തിക്കുന്നതിനെ പറ്റി തന്നെയാണ് അദ്ദേഹം ആലോചിച്ചിരുന്നതും എന്നും ഇതേ റിപ്പോർട്ടുകൾ പറയുന്നു.അടുത്ത ടെസ്റ്റ് ജനുവരി 3 ന്ന് ആരംഭിക്കും. സിഡനിയാണ് വേദി.