ഫിഫ ലോക കപ്പ് യോഗ്യത മത്സരത്തിൽ ചിലിയും ബ്രസീലും എറ്റു മുട്ടും...

ഫിഫ ലോക കപ്പ് യോഗ്യത മത്സരത്തിൽ ചിലിയും ബ്രസീലും എറ്റു മുട്ടും...

ഫിഫ ലോക കപ്പ് യോഗ്യത മത്സരത്തിൽ ചിലിയും ബ്രസീലും എറ്റു മുട്ടും. ബ്രസീൽ 33 പോയന്റുമായി നേരത്തെ തന്നെ യോഗ്യത നേടി കഴിഞ്ഞു. മാർട്ടിൻ ലസാർട്ടിന്റെ ലാ റോജ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചിലിയൻ ടീമിന് നാളത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്.നിലവിൽ ഉറുഗ്വേയെക്കാൾ മൂന്നു പോയിന്റും ,പെറുവിനേക്കാൾ രണ്ട് പോയിന്റ് പിന്നിലുമാണ് ചിലിയുടെ സ്ഥാനം.നിലവിലെ സാഹചര്യം അനുസരിച്ച് ചിലിക്ക് ഖത്തറിലേക്ക് വണ്ടി കേറണമെങ്കിൽ ഇന്റർകോണ്ടിനെന്റൽ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വരും.പിന്നെയുള്ള സാധ്യത നാളെ ബ്രസീലിനോട്‌ തോൽക്കാതിരിക്കുക എന്നതാണ്.

ചരിത്രം ചിലിയോട് കൂടയല്ല എന്നുള്ളതാണ് സത്യം.അവസാനമായി മാരക്കാനയിൽ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ അത് ഫുട്ബോൾ ലോകത്തിലെ തന്നെ കുപ്രസിദ്ധ സംഭവമായി മാറുകയായിരുന്നു. 1989 സെപ്റ്റംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ മാരക്കാനയിൽ ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണ് നാളെ നടക്കാനിരിക്കുന്നത്.1989 ൽ നടന്ന മത്സരത്തിൽ ബ്രസീൽ, കരാക്കെ നേടിയ ഗോളിൽ 1-0 നു മുന്നിൽ നിൽക്കുന്നു.ഗോൾ ആഘോഷിക്കുന്നതിനിടയിൽ ഗാലറിയിൽ നിന്നും ബ്രസീലിയൻ ആരാധകനെറിഞ്ഞ ഫ്ളയർ തന്റെ തലയിൽ കൊണ്ടുവെന്ന വ്യാജേന ചിലിയൻ ഗോൾകീപ്പർ റോബർട്ടോ റോജാസ് സഹതാരങ്ങൾക്കൊപ്പം ചോരയിൽ കുളിച്ച് ഗ്രൗണ്ട് വിട്ടു.

പിന്നീട് നടന്ന അന്വേഷണത്തിൽ ഫ്ളയറിൽ നിന്നുമല്ല ഗോൾകീപ്പറിന് പരിക്ക് പറ്റിയതെന്ന് ചിത്രങ്ങളിൽ നിന്നും തെളിയുകയും ,ഒടുവിൽ തന്റെ കയ്യുറക്കുള്ളിൽ ഒളിപ്പിച്ചു വെച്ച ചെറിയ കത്തിയുപയോഗിച്ച് സ്വയം മുറിവു വരുത്തുകയായിരുന്നുവെന്ന് റോജാസ് സമ്മതിക്കുകയും ചെയ്തു.ആ മത്സരം ചിലിക്ക് തോൽവി സമ്മതിക്കേണ്ടി വന്നെങ്കിലും 1990 ഇറ്റലി വേൾഡ് കപ്പിൽ അവർ ക്വാളിഫൈ ചെയ്തിരുന്നു.എന്നാൽ മാരക്കാന സംഭവത്തിന്റെ പശ്ചാത്തലത്തിൽ 1994 ൽ അമേരിക്കയിൽ നടന്ന ലോകകപ്പിൽ അവർക്ക് വിലക്ക് നേരിടേണ്ടി വന്നു.

1994 നു ശേഷം പിന്നീട് നടന്ന മൂന്ന് ലോകകപ്പുകളിൽ ചിലിക്ക് യോഗ്യത നേടാൻ സാധിച്ചു(1998,2010,2014). ആ മൂന്നു ലോകകപ്പുകളിലും ചിലിയെ റൗണ്ട് ഓഫ് 16 ൽ ബ്രസീൽ തോൽപ്പിച്ച് പുറത്താക്കുകയായിരുന്നു.2018 ലും ചിലിക്ക് ലോകകപ്പ് കാണാതെ പുറത്തു പോവേണ്ടി വന്നത് ലോകകപ്പ് യോഗ്യത മത്സരത്തിൽ 3-0 നു ബ്രസീലിനെതിരെ തോൽവി വഴങ്ങേണ്ടി വന്ന കാരണത്താലായിരുന്നു.

എന്നാൽ ചിലിക്കു അനുകൂലമായും ഒരു ചരിത്രമുണ്ട് .2015 ൽ സാന്റിയാഗോയിൽ നടന്ന മത്സരത്തിൽ എഡ്വേർഡ് വർഗാസിന്റെയും,അലക്സിസ് സാഞ്ചെസിന്റെയും ഗോളുകളുടെ മികവിൽ 2-0 ന് ബ്രസീലിനെ തോല്പിച്ചിരുന്നു.ഏറ്റവും അവസാനമായി ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ തോൽപിച്ച ടീമാണ് ചിലി.നാളെ അവരുടെ മിഡ്‌ഫീൽഡ് ജനറൽ അർതുറോ വിദാലിന്റെ നേതൃത്വത്തിൽ ചിലി മത്സരത്തിനിറങ്ങുമ്പോൾ കൂടെ മുന്നേറ്റ നിരയിൽ വർഗാസും സാഞ്ചെസും ഉണ്ടാകുവാനാണ് സാധ്യത.

ബ്രസീൽ നേരത്തെ തന്നെ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചെങ്കിലും ഏറ്റവും മികച്ച 11 നെ തന്നെ ടിറ്റെ അണി നിരത്തും.ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്‌മർ കളി മെനയുമ്പോൾ യുവതാരങ്ങളായ ആൻറണിയും,വിനീഷ്യസ് ജൂനിയറും മുന്നേറ്റനിരയിൽ നെയ്‍മറിനൊപ്പം കളിക്കാനാണ് ‌ സാധ്യത.

ജീവൻ മരണ പോരാട്ടത്തിനായി ചിലിയും, ഹോം ഗ്രൗണ്ടിൽ ലോകകപ്പ് ക്വാളിഫയിങ് മത്സരങ്ങളിൽ ഇതുവരെ തോൽക്കാത്ത ബ്രസീലും ഏറ്റുമുട്ടുമ്പോൾ ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മത്സരം നമുക്ക് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ സമയം രാവിലെ 5 മണിക്ക് മല്‍സരം ആരഭിക്കും.ഇന്ത്യയില്‍ മത്സരം സംപ്രേഷണം ചെയ്യുന്നില്ല.

മത്സരം കാണുന്നതിനും കൂടുതല്‍ വാര്‍ത്തകള്‍ക്കും ഞങ്ങളുടെ ടെലെഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യുക
https://t.me/xtreme_desportes