ഫിഫ ലോകകപ്പിൽ വരെ പന്ത് തട്ടിയ താരം ഐ എസ് എല്ലിലേക്ക് എന്ന് അഭ്യൂഹങ്ങൾ
ഫിഫ ലോകകപ്പിൽ വരെ പന്ത് തട്ടിയ താരം ഐ എസ് എല്ലിലേക്ക് എന്ന് അഭ്യൂഹങ്ങൾ
കുറച്ചു മുന്നേയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ ഒരു ട്വീറ്റ് ട്വീറ്റ് ചെയ്തത്. രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ രണ്ട് വമ്പൻ താരങ്ങൾക് പിന്നാലെയാണ്.ഒരു താരം തന്റെ രാജ്യത്തിന് വേണ്ടി എല്ലാം പ്രായതലത്തിലും പന്ത് തട്ടിയിട്ടിട്ടുണ്ട്.
രാജ്യത്തിന് വേണ്ടിയും കളിച്ചിട്ടുണ്ട്.ഇരു താരങ്ങളും അറ്റാക്കിങ് താരങ്ങളാണ്.30 വയസ്സിന് മുകളിലുള്ള താരങ്ങളാണ് ഇരുവരും.ഇരു താരങ്ങളും തങ്ങളുടെ ഫോമിന്റെ ഉന്നതിയിൽ ഒന്നുമല്ല.
ഇവരിൽ ഒരാൾ ലോകകപ്പും കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ആരാണ് ഈ താരങ്ങൾ ഏതൊക്കെയാണ് ഈ ക്ലബ്ബുകൾ എന്നും അദ്ദേഹം പറയുന്നില്ല. എന്തൊക്കെയാണ് ഈ താരങ്ങൾ എന്ന് നമുക്ക് വ്യക്തമല്ല.
എന്നാൽ നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ വിദേശ സൈനിങ് പൂർത്തിയാക്കാത്ത എന്തെങ്കിലും ക്ലബ്ബിലേക്കായിരിക്കും ഈ താരങ്ങൾ എത്തുക.11 ഐ എസ് എൽ ക്ലബ്ബുകളിൽ ആറു ക്ലബ്ബുകൾ മാത്രമാണ് നിലവിൽ തങ്ങളുടെ വിദേശ ക്വാട്ട പൂർത്തിയാക്കിട്ടുള്ളു.കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ് സി, എഫ് സി ഗോവ, ജംഷഡ്പൂർ എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എഫ് സി എന്നീ ടീമുകൾ ഇത് വരെ തങ്ങളുടെ വിദേശ സൈനിങ്ങുകൾ പൂർത്തിയാക്കിട്ടില്ല.അത് കൊണ്ട് തന്നെ ഈ ക്ലബ്ബുകളിൽ എന്തെങ്കിലും ക്ലബ്ബുകളിലേക്കായിരിക്കും ഈ താരങ്ങൾ എത്തുക.
To Join Click here
Our Telegram
To Join Click here
Our Facebook Page
To Join Click here