മികച്ച ഫോം തുടർന്ന് ലിൻ, വെടികെട്ട് ബാറ്റിങ്ങുമായി ടിം ഡേവിഡ്, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..
മികച്ച ഫോം തുടർന്ന് ലിൻ, വെടികെട്ട് ബാറ്റിങ്ങുമായി ടിം ഡേവിഡ്, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..
മികച്ച ഫോം തുടർന്ന് ലിൻ, വെടികെട്ട് ബാറ്റിങ്ങുമായി ടിം ഡേവിഡ്, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..
ബിഗ് ബാഷ് ലീഗിൽ ഇന്ന് സ്ട്രൈക്കഴ്‌സും ഹരികെയ്നെസും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ഹരികെയ്നെസ് വിജയിച്ചു.5 വിക്കറ്റിനായിരുന്നു അവരുടെ വിജയം.ഹരികെയ്നെസ് സൂപ്പർ താരം ടിം ഡേവിഡാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടിയ സ്ട്രൈക്കയേഴ്‌സ് നായകൻ അലക്സ് റോസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.സ്ട്രൈക്കയേഴ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് സ്വന്തമാക്കി.ക്രിസ് ലിൻ തന്റെ മികച്ച ഫോം തുടർന്ന്. 27 പന്തിൽ 49 റൺസ് നേടിയ ലിന്ന് തന്നെയാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഒല്ലി പോപ്പ് 33 റൺസും നായകൻ അലക്സ് റോസ് 47 റൺസും സ്വന്തമാക്കി.
187 റൺസ് പിന്തുടരാൻ ഇറങ്ങിയ ഹരികെയ്നെസ് 18.4 ഓവറിൽ വിജയലക്ഷ്യം സ്വന്തമാക്കി.ഓപ്പനർ മിച്ചൽ ഓവൻ 16 പന്തിൽ 37 റൺസ് നേടി മികച്ച തുടക്കം നൽകി മടങ്ങി.കൂറ്റൻ അടികൾ കൊണ്ട് ടിം ഡേവിഡ് കളം നിറഞ്ഞു.28 പന്തിൽ 62 റൺസ് അദ്ദേഹം സ്വന്തമാക്കി.