സൂപ്പർ സ്മാഷ് വിശേഷങ്ങൾ

സൂപ്പർ സ്മാഷ് വിശേഷങ്ങൾ

സൂപ്പർ സ്മാഷ് വിശേഷങ്ങൾ

സൂപ്പർ സ്മാഷ് വിശേഷങ്ങൾ 

സൂപ്പർ സ്മാഷിലെ 10 മത്തെ മത്സരത്തിൽ സെൻട്രൽ ഡിസ്ട്രിക്റ്റും വെലിങ്ടണും തമ്മിൽ ഏറ്റുമുട്ടി. മത്സരത്തിൽ സെൻട്രൽ ഡിസ്ട്രിക്ട് 6 വിക്കറ്റിന് വിജയിച്ചു.

ടോസ് നേടിയ വെലിങ്ടൺ നായകൻ നിക്കി കെല്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു.ടീം 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സ്വന്തമാക്കി.57 പന്തിൽ 89 റൺസ് നേടിയ ടിം റോബിൻസനാണ് ഇന്നിങ്സ് ടോപ് സ്കോറർ.സെൻട്രൽ ഡിസ്ട്രിക്റ്റിന് വേണ്ടി ബ്രറ്റ് രണ്ടാൽ രണ്ട് വിക്കറ്റ് സ്വന്തമാക്കി.22 പന്തിൽ 32 റൺസ് നേടിയ നായകൻ കെല്ലിയും മികച്ചു നിന്നു.വെലിങ്ടണിന്റെ പ്രമുഖ താരം ലോഗാൻ വാൻ ബീക്ക് 7 പന്തിൽ 16 റൺസ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിലെ അവസാന പന്തിലാണ് സെൻട്രൽ ഡിസ്ട്രിക്ട് വിജയിച്ചത്.43 പന്തിൽ 77 റൺസ് നേടിയ ജാക്ക് ബോയ്ലെയാണ് ഇന്നിങ്സ് ടോപ് സ്കോറർ.വെലിങ്ടണിന് വേണ്ടി ബെൻ സെർസ് 2 വിക്കറ്റ് സ്വന്തമാക്കി.

സൂപ്പർ സ്മാഷിലെ നാളത്തെ മത്സരത്തിൽ കാന്റർബറി ഓക്ക്ലാണ്ടിനെ നേരിടും.മത്സരം ഇന്ത്യൻ സമയം രാവിലെ 8.55 മുതൽ തത്സമയം ഫാൻകോഡിൽ തത്സമയം കാണാം