വിരാട് കോഹ്ലിക്ക് പിഴ..

വിരാട് കോഹ്ലിക്ക് പിഴ..

വിരാട് കോഹ്ലിക്ക് പിഴ..
Pic credit:X

വിരാട് കോഹ്ലിക്ക് പിഴ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലത്തെ കൊൽക്കത്ത ബാംഗ്ലൂർ മത്സരം കൊൽക്കത്ത ഒരു റൺസിന് വിജയിച്ചിരുന്നു. ഐ പി എല്ലിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നും കൂടിയായിരുന്നു ഇത്. എന്നാൽ വിരാട് കോഹ്ലിയുടെ വിക്കറ്റിനെ ചൊല്ലി ഒരുപാട് വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഹർഷിത് റാണയുടെ ഫുൾ ടോസ്സിൽ റാണക്ക് തന്നെ ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്.

എന്നാൽ ഈ പന്ത് നോ ബോൾ ആണെന്ന് വാദിച്ച കോഹ്ലി തേർഡ് അമ്പയറിന് റിവ്യൂ നൽകുകയുണ്ടായി. എന്നാൽ തേർഡ് അമ്പയർ ഔട്ട്‌ തന്നെയാണ് വിധിച്ചത്. ഇതിൽ പ്രോകിപതനായ കോഹ്ലി അമ്പയർക്കെതിരെ സംസാരിക്കുകയുണ്ടായി.വളരെ ദേഷ്യത്തോടെയാണ് അദ്ദേഹം അമ്പയർമാരോട് സംസാരിച്ചത്.

ഇപ്പോൾ ഇതിന് വിരാട് കോഹ്ലിക്ക് പിഴ നൽകിയിരിക്കുകയാണ്. ഐ പി എൽ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന്റെ പേരിൽ മാച്ച് ഫീയുടെ 50 ശതമാനമാണ് അദ്ദേഹത്തിന് പിഴ വിധിച്ചിരിക്കുന്നത്.എന്നാൽ ഈ പന്ത് നോ ബോൾ അല്ലെന്ന് സ്റ്റാർ സ്പോർട്സ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ താനും കോഹ്ലിയും അത് നോ ബോൾ ആണെന്ന് ഇപ്പോഴും വിശ്വാസിക്കുന്നില്ലെന്ന് ഫാഫ് കൂട്ടിച്ചേർത്തു.

എന്താണ് നിങ്ങളുടെ പ്രതികരണം.

Join our whatsapp group