സ്വർണത്തിളക്കത്തിൽ മീരബായ് ചാനു. വിശദ വിവരങ്ങൾ അറിയാം.
ഈ വിജയത്തോടെ, 27-കാരി ഇന്ത്യയുടെ മൂന്നാം മെഡലും,രാജ്യത്തിന്റെ ആദ്യ സ്വർണവും സ്വന്തമാക്കുകയായിരുന്നു
2022 കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിന് സ്വർണം. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന ഫൈനലിൽ ഇന്ത്യൻ താരം 201 കിലോഗ്രാം ഉയർത്തിയാണ് സ്വർണം നേടിയത്.27 കാരിയായ ഇന്ത്യൻ താരം സ്നാച്ച് റൗണ്ടിൽ 88 കിലോ ഉയർത്തുകയും പിന്നീട് ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ ആദ്യ അവസരത്തിൽ തന്നെ 12 കിലോ ലീഡ് നേടുകയുമായിരുന്നു. ചാനു സി ആൻഡ് ജെ റൗണ്ടിൽ 113 കിലോ ഉയർത്തി ഫൈനലിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ വിജയത്തോടെ, 27-കാരി ഇന്ത്യയുടെ മൂന്നാം മെഡലും,രാജ്യത്തിന്റെ ആദ്യ സ്വർണവും സ്വന്തമാക്കുകയായിരുന്നു.
സ്നാച്ച് റൗണ്ടിലെ തന്റെ ആദ്യ ശ്രമത്തിൽ തന്നെ ചാനു 84 കിലോഗ്രാം ഉയർത്തിയാണ് തുടങ്ങിയത്,അത് വിജയകരമായി ഉയർത്തിയ 27-കാരി തന്റെ രണ്ടാമത്തെ ശ്രമത്തിനായി ബാർബെല്ലിലേക്ക് 4 കിലോ ചേർക്കുകയും അതും വിജയകരമായി ഉയർത്തുകയും തന്റെ വ്യക്തിഗത മികച്ച സ്നാച്ച് ലിഫ്റ്റ് (88 കിലോ) സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് 2 കിലോ കൂട്ടി 90 കിലോ ലിഫ്റ്റിലേക്ക് ചാനു ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ചാനുവിന് അത് പൂർത്തിയാക്കാനായില്ല. എന്നിരുന്നാലും, 88 കിലോഗ്രാം ഉയർത്തി റൗണ്ടിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലിഫ്റ്റിനേക്കാൾ 12 കിലോഗ്രാം മുന്നിലാണ് ഇന്ത്യൻ താരം ആദ്യ റൗണ്ട് പൂർത്തിയാക്കിയത്.
ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിലെ ആദ്യ ശ്രമത്തിൽ 109 കിലോഗ്രാം ഉയർത്തിയ ഇന്ത്യൻ ലിഫ്റ്റർ സ്വർണമെഡൽ നേടാനായി ഒരു ശ്രമം മാത്രമേ ആവശ്യമായി വന്നിരുന്നുള്ളു. എന്നിരുന്നാലും, ഒരു CWG റെക്കോർഡ് സൃഷ്ടിക്കാനുള്ള രണ്ടാമത്തെ ശ്രമത്തിൽ ബാർബെല്ലിലേക്ക് 4 കിലോ ചേർക്കുകയും 113 കിലോഗ്രാം വിജയകരമായി ഉയർത്തുകയും ചെയ്ത ചാനു തന്റെ നേട്ടം സ്വയം മെച്ചപ്പെടുത്തി.എന്നാൽ മൂന്നാം ശ്രമത്തിൽ ചാനു 115 കിലോഗ്രാം വരെ ഉയർത്താൻ പരിശ്രമിച്ചെങ്കിലും അതിലേക്കെത്താൻ അവർക്ക് കഴിഞ്ഞില്ല.