ഹാളണ്ട് അഗ്നിയിൽ നീറിയോടുങ്ങി ആർ ബി ലെയ്പ്സിഗ്.
ആർ ബി ലെയ്പ്സിഗിനെ 7 ഗോളിന് തകർത്ത് മഞ്ചേസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ
ആർ ബി ലെയ്പ്സിഗിനെ 7 ഗോളിന് തകർത്ത് മഞ്ചേസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളിനാണ് സിറ്റി ലെയ്പ്സിഗിനെ പരാജയപ്പെടുത്തിത്. സിറ്റിക്കു വേണ്ടി അവരുടെ കുന്തമുനയായ എർലിംഗ് ഹാളണ്ട് 5 ഗോളുകളും ഗുണ്ടോഗനും, ഡി ബ്രൂയിനും ഓരോ ഗോൾ വീതവും നേടി.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ മൂന്നാമത്തെ തവണയാണ് ഒരു കളിക്കാരൻ 5 ഗോൾ നേട്ടം സ്വന്തമാക്കുന്നത്.2012ൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയാണ് ആദ്യമായി ഒരു മത്സരത്തിൽ 5 ഗോൾ നേട്ടം സ്വന്തമാക്കിയത്. എന്നാൽ 2014 ൽ ബ്രസീലിയൻ സ്ട്രൈക്കർ ലുയിസ് അഡ്രിയാനോ ഈ നേട്ടം സ്വാന്തമാക്കിയിരുന്നു.
ഇന്നത്തെ 5ഗോൾ നേട്ടത്തോട് കൂടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോൾ (33) നേടിയെന്ന റെക്കോർഡ് 22 വയസുകാരനായ എർലിംഗ് ഹാളണ്ടിന്റെ പേരിലായി.ആര്യൻ റോബന്റെ പേരിലുള്ള 31 ഗോൾ നേട്ടത്തെയാണ് ഈ നോർവേജിയൻ മറികടന്നത്.