ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം
ഇന്ത്യ ഇംഗ്ലണ്ട് വനിതാ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. 347 റൺസിനായിരുന്നു ഹർമൻപ്രീത് കൗറിന്റെ ഇന്ത്യയുടെ വിജയം .മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ദീപ്തി ശർമയാണ് ഇന്ത്യയുടെ വിജയശില്പി.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ഇത്.

6 ന്ന് 186 റൺസ് എന്നാ നിലയിലാണ് ഇന്ത്യൻ വനിതകൾ രണ്ടാം ദിവസം കളി അവസാനിപ്പിച്ചത്. മൂന്നാം ദിവസം ഒരു പന്ത് പോലും നേരിടാതെ ഇന്ത്യ ഡിക്ലയർ ചെയ്തു.479 റൺസ് എന്നാ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിലേക്ക് വെച്ചു.ഇംഗ്ലണ്ട് ബാറ്റർമാർ വീണ്ടും തകർന്നു അടിഞ്ഞു.
പൂജ വസ്ത്രക്കർ ഇംഗ്ലീഷ് ബാറ്റർമാരെ ഒരേ പോലെ കൂടാരം കയ്യറ്റി കൊണ്ടിരുന്നു. തുടർന്ന് ദീപ്തിക്ക് പൂജ ബാറ്റൺ കൈമാറി.ദീപതി 4 വിക്കറ്റും സ്വന്തമാക്കി.ഒടുവിൽ രാജേഷശ്വവരിയുടെ പന്തിൽ ബെൽ കൂടി മടങ്ങിയതോടെ ഇന്ത്യക്ക് ചരിത്ര വിജയം.
മത്സരത്തിൽ ഉടനീളം മികച്ച പ്രകടനമാണ് ദീപ്തി നടത്തിയത്. ആദ്യം ഇന്നിങ്സിൽ ദീപതി 67 റൺസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ബാറ്റ് കൊണ്ട് നിറമങ്ങി. എന്നാൽ രണ്ട് ഇന്നിങ്സിലും ബൗൾ കൊണ്ട് മികച്ച പ്രകടനമാണ് ദീപ്തി നടത്തിയത്. ആദ്യ ഇന്നിങ്സിൽ 7 റൺസ് മാത്രം വിട്ട് കൊടുത്തു 5 വിക്കറ്റ്.രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റും സ്വന്തമാക്കി.