ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റർസിന് സമനില

ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റർസിന് സമനില

കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനുമായുള്ള ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. ഫുട്ബോളിന്റെ എല്ലാ സൗന്ദര്യങ്ങളും തുളുമ്പിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏഴാമത്തെ മിനിറ്റിൽ അഡ്രിയാൻ ലൂണ മനോഹരമായ ഫ്രീ കിക്കിലൂടെ ഗോൾ നേടി ലീഡ് എടുത്തു. തൊട്ടു പിന്നാലെ എ ടി കെ മോഹൻബഗാനു വേണ്ടി വില്യംസ് ഗോൾ സ്കോർ ചെയ്യുകയായിരുന്നു.

ഒരു ഡെർബി മത്സരത്തിന്റെ എല്ലാ ആവേശകരമായ മുഹൂർത്തങ്ങളിലൂടെയും മത്സരം കടന്നുപോയി.64ആം മിനിറ്റിൽ വീണ്ടും അഡ്രിയാൻ ലൂണയുടെ മനോഹരമായ ഷോട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.

ഫൗളുകളും കാർഡുകളും നിറഞ്ഞ സെക്കൻഡ് ഹാഫിൽ എ ടി കെ മോഹൻ ബഗാനു തോൽക്കും എന്ന് ഉറപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ മിനിറ്റിൽ എ ടി കെ മോഹൻ ബഗാനു വേണ്ടി കൗക്കു ഗോൾ നേടി കേരള ബ്ലാസ്റ്റർസിൽ നിന്നും വിജയം തട്ടി തെറിപ്പിച്ചു.

നിലവിൽ 30 പോയിന്റുമായി എ ടി കെ മോഹൻബഗാൻ ഒന്നാം സ്ഥാനത്തും 27 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായകമായ അടുത്ത മത്സരം ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ് സിയുമായാണ്.